തമിഴ്നാട്ടിൽ താരസഖ്യം; കമൽഹാസനുമായി വിജയകാന്തിന്റെ കൂടിക്കാഴ്ച

സീറ്റ് വിഭജന തർക്കത്തിന്റെ പേരിലാണ് ഡിഎംഡികെ, അണ്ണാഡിഎംകെ സഖ്യത്തിൽ നിന്ന് പുറത്തേക്ക് പോകാൻ തീരുമാനിച്ചതും മൂന്നാം മുന്നണിയിലേക്ക് പോകാനൊരുങ്ങുന്നതും.

kamal haasan dmdk vijayakanth will meet for political discussion

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ‌‍ താരസഖ്യത്തിന് കളമൊരുങ്ങുന്നു. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനുമായി ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് കൂടിക്കാഴ്ച നടത്തും. സീറ്റ് വിഭജന തർക്കത്തിന്റെ പേരിലാണ് ഡിഎംഡികെ, അണ്ണാഡിഎംകെ സഖ്യത്തിൽ നിന്ന് പുറത്തേക്ക് പോകാൻ തീരുമാനിച്ചതും മൂന്നാം മുന്നണിയിലേക്ക് പോകാനൊരുങ്ങുന്നതും.

അണ്ണാഡിഎംകെ സഖ്യത്തിൽ തുടരാനാകില്ലെന്ന് ഡിഎംഡികെ പറയുന്നു. അണ്ണാഡിഎംകെ അർഹമായ പരിഗണന നൽകുന്നില്ലെന്നും ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് പറഞ്ഞു. 

അണ്ണാ ഡിഎംകെ കാര്യമായ പരി​ഗണന നൽകുന്നില്ലെന്ന് നേരത്തെ തന്നെ ഡിഎംഡികെ ആരോപിച്ചിരുന്നു. ഇത്തവണത്ത തെരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നൽകണമെന്ന് ഡിഎംഡികെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 11ലധികം സീറ്റുകൾ ഒരു കാരണവശാലും നൽകാനാവില്ലെന്ന് അണ്ണാ ഡിഎംകെ നേതൃത്വം നിലപാടെടുത്തു. ഇതാണ് ഡിഎംഡികെയുടെ അതൃപ്തിക്ക് കാരണം. നേരത്തെ പട്ടാളി മക്കൾ കക്ഷിക്ക് പോലും 20ലധികം സീറ്റുകൾ നൽകാൻ സഖ്യത്തിൽ ധാരണയായിരുന്നു. ഈ പരി​ഗണന പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് ഡിഎംഡികെ ആരോപിക്കുന്നത്. 
സമത്വ മക്കൾ കക്ഷി നേതാവും നടനുമായ ശരത് കുമാർ നേരത്തെ കമൽഹാസനെ കണ്ട് മൂന്നാം മുന്നണിക്ക് പിന്തുണ അറിയിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios