എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ പൊറുക്കില്ലെന്ന് കെ മുരളീധരൻ

നേമത്ത് മാബി സഖ്യം ആവർത്തിച്ച് മുരളീധരൻ. 80 സീറ്റിലധംകം നേടി യുഡിഎഫ് അധികാരത്തിലെത്തും. 

k muraleedharan reaction election day

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 'മാ-ബി' സഖ്യമെന്ന് ആവര്‍ത്തിച്ച് കെ മുരളീധരൻ. സിപിഎമ്മും ബിജെപിയും തമ്മിൽ നേമം മണ്ഡലത്തിൽ സഖ്യമുണ്ട്. പണം കൊടുത്ത് വോട്ട് വാങ്ങുന്ന സംസ്കാരം ഇല്ലെന്നും അതിന് മുതിരില്ലെന്നും കെ മുരളീധരൻ പറഞ്ഞു. അങ്ങനെ ഒരു ആരോപണം ഉന്നയിച്ച ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരൻ മാപ്പു പറയണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. ചുരുങ്ങിയത് 80 സീറ്റിലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികൾ വിജയിക്കും. അധികാരത്തിൽ എത്തുകയും ചെയ്യും. ജനങ്ങൾക്ക് ഉപകാരം ചെയ്ത എൽഡിഎഫ് സര്‍ക്കാരിനൊപ്പമാണ് അയ്യപ്പനും ദേവഗണങ്ങളുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളോട്  എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ ക്ഷമിക്കില്ലെന്ന് കെ മുരളീധരൻ തിരിച്ചടിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios