മൂന്ന് സീറ്റുകൾ കൂടി ചോദിച്ച് മുസ്ലിം ലീഗ്, വഴങ്ങാതെ കോൺഗ്രസ്, ഇന്ന് വീണ്ടും യുഡിഎഫ് ചർച്ച
അധികമായി പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകളാണ് ലീഗ് ഇന്നലത്തെ ചർച്ചയിൽ ആവശ്യപ്പെട്ടത്. ഈ സീറ്റുകൾ കൊടുക്കുന്നതിൽ കോൺഗ്രസ് താല്പര്യം കാണിക്കുന്നില്ല
തിരുവനന്തപുരം: സീറ്റ് വിഭജനത്തിലെ തർക്കം തീർക്കാൻ കോൺഗ്രസും ലീഗും തമ്മിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. അധികമായി പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകളാണ് ലീഗ് ഇന്നലത്തെ ചർച്ചയിൽ ആവശ്യപ്പെട്ടത്. ഈ സീറ്റുകൾ കൊടുക്കുന്നതിൽ കോൺഗ്രസ് താല്പര്യം കാണിക്കുന്നില്ല. ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം സീറ്റും ലീഗ് ആവശ്യപ്പെട്ടു. പല തവണ ചർച്ച ചെയ്തിട്ടും സമവായത്തിൽ എത്താൻ കഴിയാതിരുന്ന ജോസഫ് വിഭാഗവുമായി നാളെ വീണ്ടും കോൺഗ്രസ് ചർച്ച നടത്തും. കോട്ടയത്തെ സീറ്റുകളിലാണ് തർക്കം ഇപ്പോഴും തുടരുന്നത്.
സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ ഇന്നലെ കെപിസിസി ആസ്ഥാനത്ത് അടിയന്തിര യോഗം ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരീഖ് അൻവർ അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായ സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത്.