തിളച്ചുമറിഞ്ഞ് നേമം; കോ-മാ സഖ്യമെന്ന് കുമ്മനം, മാ-ബി സഖ്യം പറഞ്ഞ് മുരളീധരന്‍, ജയിക്കുമെന്ന് ശിവന്‍കുട്ടി

നേമത്ത് വിടർന്ന താമര നിലനിർത്താൻ ആഞ്ഞ് പിടിക്കുന്ന ബിജെപി ഏറ്റവും പേടിക്കുന്നത് എതിരാളികളിലൊരാൾക്ക് അനുകൂലമായ ന്യൂനപക്ഷവോട്ട് ഏകീകരണമാണ്.

conflict and arguments in  Nemam

തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന നേമത്ത് അവസാന നിമിഷം പരസ്പരം ഒത്തുകളി ആരോപിച്ച് മുന്നണികൾ. കോൺഗ്രസ്- മാർക്സിസ്റ്റ് കൂട്ടുകെട്ടുണ്ടെന്ന് കുമ്മനം പറയുമ്പോൾ സഖ്യം സിപിഎമ്മും ബിജെപിയും തമ്മിലെന്നാണ് കെ മുരളീധരന്‍റെ ആക്ഷേപം. സഖ്യ ആരോപണങ്ങൾ തള്ളുന്ന വി ശിവൻകുട്ടി ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന് ഒറ്റക്ക് കരുത്തുണ്ടെന്ന് പ്രതികരിച്ചു.

രാജ്യം ശ്രദ്ധിക്കുന്ന നേമത്തെ വാക്പോരിന്‍റെയും കൂട്ട് കെട്ടാരോപണങ്ങളുടേയും ലക്ഷ്യം വോട്ട് തന്നെ. വിടർന്ന താമര നിലനിർത്താൻ ആഞ്ഞ് പിടിക്കുന്ന ബിജെപി ഏറ്റവും പേടിക്കുന്നത് എതിരാളികളിലൊരാൾക്ക് അനുകൂലമായ ന്യൂനപക്ഷവോട്ട് ഏകീകരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അവസാനം കുമ്മനത്തിന് എതിരെ ഉർന്ന വർഗ്ഗീയവാദി നിശ്ശബ്ബദ പ്രചാരണം നേമത്തും തുടങ്ങിയെന്നാണ് ബിജെപി ആരോപണം. 

രാഹുൽ ഗാന്ധികൂടി വന്നതോടെ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിലാണ് കോൺഗ്രസ് പ്രതീക്ഷ. 2016ൽ സുരേന്ദ്രൻ പിള്ളക്ക് കിട്ടിയ 13860 അല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശിതരൂർ നേടിയ 46472 അടിസ്ഥാന വോട്ട് കണക്കാക്കി അതിന് മുകളിലേക്കാണ് മുഴുവൻ പ്രതീക്ഷകളും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സി ദിവാകരന്‍റെ 33921 അല്ല, 40000 ത്തോളം വരുന്ന പാർട്ടി വോട്ടാണ് ശിവൻ കുട്ടിയുടെ കണക്ക്. പിന്നെ ബിജെപി വിരുദ്ധ വോട്ടുകളിലും മുരളിയെ പോലെ ഇടതും പ്രതീക്ഷവെക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios