ഏകീകൃത സിവില്‍കോഡും, ജനസംഖ്യ നിയന്ത്രണവും നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി
രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. ജനസംഖ്യ നിയന്ത്രണത്തിന് നടപടികളുണ്ടാകും.
തൃശ്ശൂര്‍: ബിജെപി രാജ്യത്ത് ഏകീകൃത സിവില്‍ കോഡും, ജനസംഖ്യ നിയന്ത്രണവും നടപ്പിലാക്കുമെന്ന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. വാര്‍ത്ത ഏജന്‍സി എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇത്തരത്തില്‍ ഒരു നീക്കത്തെ രാജ്യസ്നേഹികളായ ആര്‍ക്കും എതിര്‍ക്കാന്‍ സാധിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. ജനസംഖ്യ നിയന്ത്രണത്തിന് നടപടികളുണ്ടാകും. ജനാധിപത്യ രീതിയിലായിരിക്കും ഇത് നടപ്പിലാക്കുക. ശബരിമല, ലൌ ജിഹാദ് എന്നിവയ്ക്കെതിരെ നിയമത്തിന്‍റെ വഴിയിലൂടെയായിരിക്കും പരിഹാരം കാണുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ എട്ടുവര്‍ഷത്തെ ബിജെപി ഭരണം പരിശോധിച്ചാല്‍ ബിജെപിയുടെ ഭരണമികവ് വ്യക്തമാകും. ബിജെപിയെ ഭരണത്തിലെത്തിച്ചാല്‍ ആത്മാര്‍ത്ഥതയോടെയും, ആത്മവിശ്വസത്തോടെയും ഭരണം നടത്തും. ആരായിരിക്കും ബിജെപി മുഖ്യമന്ത്രിയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അക്കാര്യം പാര്‍ട്ടി തീരുമാനിക്കും. ഇ.ശ്രീധരന്‍ ഈ സ്ഥാനത്തേക്ക് മികച്ചയാളാണെന്ന് സുരേഷ് ഗോപി പറഞ്ഞു.