ഗുരുവായൂരില്‍ പുതിയ നീക്കവുമായി ബിജെപി; ഡിഎസ്ജെപിയെ പിന്തുണച്ചേക്കും, തലശ്ശേരിയിൽ സഖ്യമില്ലെന്ന് സിഒടി നസീർ
ഗുരുവായൂരില്‍ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ നീക്കം. എന്‍ഡിഎയില്‍ ചേരാന്‍ ശ്രമിച്ചിരുന്ന പാര്‍ട്ടിയാണിത്. ഗുരുവായൂരില്‍ ദിലീപ് നായരാണ് ഡിഎസ്ജെപി സ്ഥാനാര്‍ത്ഥി.
തൃശ്ശൂർ: സ്ഥാനാർത്ഥികൾ ഇല്ലാത്ത മണ്ഡലങ്ങളിൽ പുതിയ നിലപാടുമായി ബിജെപി. ഗുരുവായൂരിൽ സോഷ്യൽ ജസ്റ്റിസ് പാർട്ടിയെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ നീക്കം. എൻഡിഎയിൽ ചേരാൻ ശ്രമിച്ചിരുന്ന പാർട്ടിയാണിത്. ഗുരുവായൂരിൽ ദിലീപ് നായരാണ് ഡിഎസ്ജെപി സ്ഥാനാർത്ഥി. തലശ്ശേരിയിൽ പിന്തുണ നല്‍കാന്‍ സ്വതന്ത്രനുമില്ല.
പത്രിക തള്ളിയതിനെതിരെ എൻഡിഎ സ്ഥാനാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന. അതേസമയം, തലശ്ശേരിയിൽ ബിജെപി കടുത്ത പ്രതിസന്ധിയിലാണ്. പിന്തുണ നല്‍കാന്‍ സ്വതന്ത്രന്‍ പോലുമില്ലാത്ത അവസ്ഥയാണ്. തലശ്ശേരിയിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രൻ സിഒടി നസീർ അറിയിച്ചു. കോൺഗ്രസും ബിജെപിയും ഒന്നിച്ചാലും ഭയമില്ലെന്ന് എ എൻ ഷംസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയും അപരന്മാരും മാത്രമാണ് തലശ്ശേരിയിൽ ശേഷിക്കുന്നത്.
- Kerala Assembly Election 2021
- bjp
- bjp kannur
- candidates in kerala election 2021
- candidates nomination
- election 2021
- election in kerala 2021
- election news kerala 2021
- election results 2021
- election results 2021 kerala
- nda
- nomination rejected
- thalassery
- എൻ ഹരിദാസ്
- എൻഡിഎ
- എൻഡിഎക്ക് തിരിച്ചടി
- കണ്ണൂർ ബിജെപി
- തലശ്ശേരി
- ബിജെപി
- ബിജെപി സ്ഥാനാർത്ഥി