പാലക്കാട്ട് കോൺ​ഗ്രസിൽ പൊട്ടിത്തെറി; ഷാഫി പറമ്പിലിനെതിരെ മത്സരിക്കാൻ മുൻ ഡിസിസി അധ്യക്ഷൻ

സിപിഎം പിന്തുണയ്ക്കുമോ എന്ന കാര്യം ഇന്ന് അറിയാം. മരിക്കുന്നതു വരെ കോൺ​ഗ്രസ് ആകുമെന്ന് പ്രവചിക്കാനാവില്ലെന്ന് ​ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

av gopinath congress palakkad ready to contest against shafi parambil

പാലക്കാട്: ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി മുൻ ഡിസിസി അധ്യക്ഷൻ എ ​വി ​ഗോപിനാഥ്. അദ്ദേഹത്തെ സിപിഎം പിന്തുണയ്ക്കുമോ എന്ന കാര്യം ഇന്ന് അറിയാം. മരിക്കുന്നതു വരെ കോൺ​ഗ്രസ് ആകുമെന്ന് പ്രവചിക്കാനാവില്ലെന്ന് ​ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

25 വർഷം പെരിങ്ങോട്ടുകുറിശ്ശി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി ​ഗോപിനാഥ് ആലത്തൂരിൽ നിന്ന് എംഎൽഎ ആയിട്ടുമുണ്ട്. ഷാഫി പറമ്പിലിനെതിരെ മത്സരിക്കാൻ തന്നെ സിപിഎം സമീപിച്ചു എന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യത്തിന് തന്നെ പാർട്ടി (കോൺ​ഗ്രസ്) ഇതുവരെ അന്വേഷിച്ചിട്ടില്ല. മരിക്കുന്നതു വരെ കോൺ​ഗ്രസാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല. കോൺ​ഗ്രസിലെ ഒരു വ്യക്തിയോടും തനിക്ക് പ്രതിജ്ഞാബദ്ധതയില്ല. അഞ്ചു കൊല്ലം തന്നെ ആരും അന്വേഷിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരും. കമ്മ്യൂണിസ്റ്റ് വിരോധത്തിനൊപ്പം നിന്ന ആളായിരുന്നു താൻ. പക്ഷേ, എന്തു ചെയ്യാൻ കഴിയും എന്നും എ വി ​ഗോപിനാഥ് ചോദിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios