അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി; ആദ്യ പരിപാടി തൃപ്പൂണിത്തുറയില്‍

ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കിയത്. തൃപ്പൂണിത്തുറയിലാണ് ഷായുടെ ആദ്യ പൊതു പരിപാടി. 

Amit Shahs event in thalassery canceled

കണ്ണൂർ: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി ഒഴിവാക്കി. ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. തൃപ്പൂണിത്തുറയിലാണ് ഷായുടെ ആദ്യ പൊതു പരിപാടി. പൊന്‍കുന്നത്തും പുറ്റിങ്ങലിലും കഞ്ചോക്കോട്ടും അമിത് ഷാ സംസാരിക്കും. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാത്രി അമിത് ഷാ കൊച്ചിയിലെത്തും. നാളെ രാവിലെ തൃപ്പൂണിത്തുറയിലെ ആദ്യ പരിപാടി. 

രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ നെടുമ്പാശ്ശേരിയിൽ നിന്നും ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലേത്തും. പത്തരയ്ക്ക് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്കുള്ള റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂൾ മൈതാനത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. 2.30 ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടർന്ന് കഞ്ചിക്കോട്ടെ എത്തുന്ന അദ്ദേഹം 4.55 ന് കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോ. തുടർന്ന് കോയമ്പത്തൂരിലേക്ക് പോകും.

തലശ്ശേരിയിൽ കടുത്ത പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. പിന്തുണ നല്‍കാന്‍ സ്വതന്ത്രന്‍ പോലുമില്ലാത്ത അവസ്ഥയാണ്. തലശ്ശേരിയിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രൻ സിഒടി നസീർ അറിയിച്ചു. കോൺഗ്രസും ബിജെപിയും ഒന്നിച്ചാലും ഭയമില്ലെന്ന് എ എൻ ഷംസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയും അപരന്മാരും മാത്രമാണ് തലശ്ശേരിയിൽ ശേഷിക്കുന്നത്. ഗുരുവായൂരിൽ സോഷ്യൽ ജസ്റ്റിസ് പാർട്ടിയെ പിന്തുണയ്ക്കാനാണ് ബിജെപിയുടെ നീക്കം.

Latest Videos
Follow Us:
Download App:
  • android
  • ios