പലിശ നിരക്ക്; നിര്‍ണ്ണായക ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് ആര്‍ബിഐ ഗവര്‍ണര്‍
പലിശ നിരക്ക് ക്രമീകരിക്കുന്നത് സംബന്ധിച്ചും സമ്പദ്‍വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നത് സംബന്ധിച്ചും ആർബിഐ ഗവർണർ നിർദേശങ്ങൾ ചോദിച്ചറിയും.മുംബൈയിലാണ് ചർച്ച നടക്കുക. നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ ഇളവ് വരുത്തിയത്.
മുംബൈ: ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളുമായും വിവിധ വ്യാപാര വ്യവസായ അസോസിയേഷനുകളുടെ പ്രതിനിധികളുമായും ഈ മാസം 26 ന് റിസര്‍വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നിര്‍ണായക ചർച്ച നടത്തും. ഏപ്രിൽ നാലിന് നടക്കുന്ന പണനയ അവലോകനയോഗത്തിന് മുന്നോടിയായി അഭിപ്രായ സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേരുന്നത്.
പലിശ നിരക്ക് ക്രമീകരിക്കുന്നത് സംബന്ധിച്ചും സമ്പദ്‍വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നത് സംബന്ധിച്ചും ആർബിഐ ഗവർണർ നിർദേശങ്ങൾ ചോദിച്ചറിയും.മുംബൈയിലാണ് ചർച്ച നടക്കുക. നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ ഇളവ് വരുത്തിയത്.
പലിശ നിരക്കിൽ കൂടുതൽ ഇളവ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് വ്യാവസായിക ലോകത്ത് നിന്ന് ഉയർന്നിട്ടുള്ളത്. പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കാനിരിക്കുന്ന പണനയ അവലോകന യോഗമായതിനാല്‍ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും വ്യവസായികളും ഏറെ ശ്രദ്ധയോടെയാണ് പണനയ അവലോകന യോഗ തീരുമാനങ്ങളെ വീക്ഷിക്കുന്നത്.