കിഫ്ബി പുതിയ 24 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി: ചെലവ് 1000 കോടിയില്‍ ഏറെ
കൊല്ലം താന്നി കടലോരത്തെ തീരസംരക്ഷണം, ചെങ്ങന്നൂര്‍ മണ്ഡലം വിവിധ പദ്ധതികള്‍, ആയൂര്‍- അഞ്ചല്‍- പുനലൂര്‍ റോഡിന്‍റെ സമഗ്രനവീകരണം തുടങ്ങിയവയാണ് പദ്ധതികള്‍. അരൂര്‍ കാക്കത്തുരുത്ത് പാലം, പത്തനംതിട്ടയിലെ തുമ്പമണ്‍ - കോഴഞ്ചേരി റോഡിന്‍റെ പുനരുദ്ധാരണം എന്നിവയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വിവിധ വകുപ്പുകളുടെ കീഴിലായി 533 പദ്ധതികള്‍ക്ക് ഇതിനോടകം കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: പുതിയ 24 പദ്ധതികള്‍ക്ക് കിഫ്ബി എക്സിക്യൂട്ടീവ്, ഗവേണിംഗ് ബോഡി യോഗങ്ങള്‍ അംഗീകാരം നല്‍കി. ഇതിനായി ആകെ 1003.72 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൊല്ലം താന്നി കടലോരത്തെ തീരസംരക്ഷണം, ചെങ്ങന്നൂര്‍ മണ്ഡലം വിവിധ പദ്ധതികള്‍, ആയൂര്‍- അഞ്ചല്‍- പുനലൂര്‍ റോഡിന്‍റെ സമഗ്രനവീകരണം തുടങ്ങിയവയാണ് പദ്ധതികള്‍. അരൂര്‍ കാക്കത്തുരുത്ത് പാലം, പത്തനംതിട്ടയിലെ തുമ്പമണ്‍ - കോഴഞ്ചേരി റോഡിന്‍റെ പുനരുദ്ധാരണം എന്നിവയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വിവിധ വകുപ്പുകളുടെ കീഴിലായി 533 പദ്ധതികള്‍ക്ക് ഇതിനോടകം കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവയില്‍ 9,928 കോടി രൂപയുടെ 238 പ്രവര്‍ത്തികള്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയുണ്ടായി.
കാട്ടുര്‍ തീരം, അമ്പലപ്പുഴ - പുന്നപ്ര തീരം, ആറാട്ടുപുഴ, വട്ടച്ചാല്‍, ആലപ്പുഴ- പതിയാന്‍കര തുടങ്ങിയ തീരസംരക്ഷണത്തിനായുളള പദ്ധതികള്‍ക്കും കിഫ്ബി അന്തിമനുമതി നല്‍കി.