രാജ്യത്തിന്‍റെ വ്യവസായ വളര്‍ച്ചയില്‍ കുറവ്: വൈദ്യുതോല്‍പാദനം മെല്ലപ്പോക്കില്‍
ഇന്ത്യന്‍ വ്യവസായിക ഉല്‍പാദത്തിന്‍റെ 77.63 ശതമാനം സംഭാവന ചെയ്യുന്ന ഫാക്ടറി ഉല്‍പാദന മേഖലയുടെ വളര്‍ച്ച 1.3 ശതമാനം മാത്രമാണ്. മറ്റൊരു പ്രമുഖ വിഭാഗമായ വൈദ്യൂതി ഉല്‍പാദന രംഗം മെല്ലേപ്പോക്കിലാണ്. വളര്‍ച്ച 0.8 ശതമാനം മാത്രം. ഉപഭോക്തൃ ഉല്‍പാദന രംഗത്തും വളര്‍ച്ച നിരക്ക് കുറഞ്ഞു.
ദില്ലി: ഇന്ത്യയുടെ വ്യവസായ ഉല്‍പാദന വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി. ജനുവരിയില്‍ വ്യവസായ ഉല്‍പാദന സൂചിക വളര്‍ച്ച 1.7 ശതമാനം മാത്രമാണ്. 2018 ഡിസംബറില്‍ ഇത് 2.6 ശതമാനമയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖല തളര്‍ച്ച നേരിടുന്നതിന്‍റെ സൂചനയാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ വ്യവസായിക ഉല്‍പാദത്തിന്‍റെ 77.63 ശതമാനം സംഭാവന ചെയ്യുന്ന ഫാക്ടറി ഉല്‍പാദന മേഖലയുടെ വളര്‍ച്ച 1.3 ശതമാനം മാത്രമാണ്. മറ്റൊരു പ്രമുഖ വിഭാഗമായ വൈദ്യുതി ഉല്‍പാദന രംഗം മെല്ലേപ്പോക്കിലാണ്. വളര്‍ച്ച 0.8 ശതമാനം മാത്രം. ഉപഭോക്തൃ ഉല്‍പാദന രംഗത്തും വളര്‍ച്ച നിരക്ക് കുറഞ്ഞു. 1.8 ശതമാനം മാത്രമാണ് വളര്‍ച്ച നിരക്ക്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് 7.6 ശതമാനമായിരുന്നു.
എന്നാല്‍, ഖനന മേഖലയില്‍ വളര്‍ച്ച നിരക്കില്‍ വര്‍ധനവുണ്ടായി. 3.9 ശതമാനമായിരുന്നു ജനുവരിയിലെ ഖനന മേഖല രേഖപ്പെടുത്തിയ വളര്‍ച്ച നിരക്ക്. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പത്ത് മാസത്തെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ (ഏപ്രില്‍- ജനുവരി) വ്യവസായ ഉല്‍പാദന സൂചിക 4.4 ശതമാനം ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 4.1 ശതമാനമായിരുന്നു.