ഉത്തര മലബാറിനായുളള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത് രണ്ട് തലമുറ മുന്നില്‍കണ്ട്: തോമസ് ഐസക്
കണ്ണൂർ വിമാനത്താവളത്തിനോടനുബന്ധിച്ച് 6000 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള 12710 കോടിയുടെ പദ്ധതിയും 229.59 കോടിയുടെ കോലത്തുനാട് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയും 100 കോടിയുടെ നോർത്ത് മലബാർ ട്രാൻസ്ഗ്രിഡ് പദ്ധതിയും ഉൾപ്പെടെ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ കിഫ്ബി നിക്ഷേപം 14175.51 കോടി രൂപയാണെന്നും അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരം: ഉത്തര മലബാറിന്‍റെ പിന്നോക്കവസ്ഥ പരിഹരിക്കാന്‍ രണ്ട് തലമുറ മുന്നില്‍ക്കണ്ടാണ് പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കണ്ണൂർ വിമാനത്താവളത്തിനോടനുബന്ധിച്ച് 6000 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള 12710 കോടിയുടെ പദ്ധതിയും 229.59 കോടിയുടെ കോലത്തുനാട് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയും 100 കോടിയുടെ നോർത്ത് മലബാർ ട്രാൻസ്ഗ്രിഡ് പദ്ധതിയും ഉൾപ്പെടെ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ കിഫ്ബി നിക്ഷേപം 14175.51 കോടി രൂപയാണെന്നും അദ്ദേഹം വിശദീകരിച്ചു.
തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ധനമന്ത്രി തോമസ് ഐസക് വികസന പദ്ധതികള്‍ വിശദീകരിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.