Bob Marley : ഉള്ളില്‍ ജീവന്‍ പൊടിഞ്ഞുപോകുമ്പോള്‍ ഗിറ്റാറില്‍ ബോബ് മാര്‍ലി പാടി...

സംഗീതത്തെ സഹജീവിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമായി മാറ്റിയ ജമൈക്കന്‍ സംഗീത ഇതിഹാസം ബോബ് മാര്‍ലി വിടപറഞ്ഞിട്ട് ഇന്ന് 41 വര്‍ഷം. അടിമുടി രാഷ്ട്രീയം പറഞ്ഞ ആ സംഗീതജീവിതത്തിലൂടെ ഒരു യാത്ര. പി ആര്‍ വന്ദന എഴുതുന്നു

Remembering Bob Marley on his 41st  death anniversary by PR Vandana

ചികിത്സിക്കാന്‍ അനുവദിക്കാതെ വിട്ട ക്യാന്‍സര്‍ കാല്‍ വിരലില്‍ നിന്ന് ശരീരമാകെ വ്യാപിച്ചപ്പോഴും ബോബ് മാര്‍ലി പാടിക്കൊണ്ടേയിരുന്നു.  അവസാനകാലത്തെഴുതിയ Redemption song ആണ് പിറ്റ്‌സ്ബര്‍ഗില്‍ അവസാന പൊതുപരിപാടി അവസാനിപ്പിക്കാന്‍ (1981 സെപ്തംബര്‍ 22) ബോബ് മാര്‍ലി തെരഞ്ഞെടുത്തത്. ഉള്ളില്‍ ജീവന്‍ പൊടിഞ്ഞുപോകുമ്പോള്‍ ഗിറ്റാറില്‍ ബോബ് മാര്‍ലി പാടി. ആ വേദിക്കരികില്‍ കാത്തുനില്‍ക്കുകയായിരുന്ന മരണത്തെ മുഖാമുഖം നോക്കിയിരുന്ന്. 

Remembering Bob Marley on his 41st  death anniversary by PR Vandana

 

Musicians must be spokespeople for the oppressed masses. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാവണം സംഗീതജ്ഞര്‍. 

പറഞ്ഞതു തന്നെയാണ് ബോബ് മാര്‍ലി ചെയ്തത്. മനുഷ്യാവകാശങ്ങളെ കുറിച്ചും അതിനു വേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചും ബോബ് മാര്‍ലിയെ പോലെ പാടിയ വേറെ ആരുണ്ട്? 

Get up, stand up, 
stand up for your rights. 
Get up, stand up, 
don't give up the fight. 

 

 

കൊടിയ ദാരിദ്ര്യവും അടിച്ചമര്‍ത്തലും കണ്ട വേദനയില്‍ മാര്‍ലിയും പീറ്റര്‍ ടോഷും പറഞ്ഞത് അങ്ങനെയാണ്. അവകാശങ്ങള്‍ക്ക് വേണ്ടി എഴുന്നേറ്റ് പോരാടൂ, ആ സമരം നിര്‍ത്തരുതെന്ന്. മാനസിക അടിമത്തത്തില്‍ നിന്ന് സ്വയം മോചിതരാകൂ,  നിങ്ങളെ സ്വതന്ത്രരാക്കാന്‍ കഴിയുക നിങ്ങള്‍ക്ക് തന്നെയാണെന്ന് പാടിയതും ബോബ് മാര്‍ലി തന്നെ.  

കറുത്ത വംശജനായ നേതാവ് മാര്‍ക്ക് ഗാര്‍വിയുടെ പ്രസംഗത്തില്‍ നിന്നുള്ള വരികളാണ് പ്രചോദനം. I shot the Sheriff എന്ന ഗാനവും മാര്‍ലിയിലെ പോരാളിയെ വെളിവാക്കുന്നതാണ്. ( എറിക് ക്ലാപ്റ്റണ്‍ '74ല്‍ അവതരിപ്പിച്ച കവര്‍ ഈ പാട്ടിനെ കൂടുതല്‍ ജനകീയമാക്കി).

 

 

ബിബിസി നൂറ്റാണ്ടിലെ പാട്ട് എന്ന് വിശേഷിപ്പിച്ച One Love പാടുന്നത് മാനവരാശിയുടെ ആത്മാവ് നശിപ്പിക്കുന്ന യുദ്ധക്കൊതിയെ പറ്റിയാണ്.  സ്‌നേഹം മാത്രമാണ് ഐക്യം കൊണ്ടുവരികയെന്നാണ്.

 

 

എക്കാലത്തേയും ഹിറ്റായ Buffalo Soldier സിവില്‍ വാര്‍ സമയത്ത് പരസ്പരം പോരടിക്കേണ്ടി വന്ന ആഫ്രിക്കന്‍ അമേരിക്കന്‍ സൈനികരെ കുറിച്ചായിരുന്നു.  

'There was a buffalo soldier in the heart of America/
Stolen from Africa, brought to America..
fighting for survival.

 

 

വെള്ളക്കാരനായ അച്ഛനും കറുത്തവര്‍ഗക്കാരിയായ അമ്മയും.   കിങ്സ്റ്റണ്‍ പട്ടണത്തില്‍ പാവങ്ങള്‍  തിങ്ങിപ്പാര്‍ത്ത മൂലകളിലൊന്നിലെ ഷെഡില്‍ ബാല്യം. ഒപ്പം കളിച്ചത് തല്ലുകൂടി നടക്കുന്ന കുട്ടിക്കൂട്ടം. അവിടെ നിന്നാണ് ബോബ് മാര്‍ലി സംഗീതത്തിന്റെം ലഹരിയിലേക്ക് പതുക്കെ നടന്നു തുടങ്ങിയത്. ട്രെഞ്ച് ടൗണിലെ ആ നാളുകളില്‍ മകന്‍ അക്രമിസംഘത്തില്‍ പെട്ടുപോകുമോ എന്ന് അമ്മ ഭയന്നിരുന്നു. ആ അറിവാണ് പിന്നീട് No Woman, No Cry എന്ന പ്രശസ്തഗാനമായത്. 

 

 

തമ്മില്‍ത്തല്ലില്‍ നിന്ന് പാട്ടിന്റെ താളത്തിലേക്ക് നടന്നു തുടങ്ങിയ മാര്‍ലിക്കൊപ്പം നെവില്ലെ ലിവിങ്‌സ്റ്റനും (പിന്നീട് ബണ്ണി വെയ്‌ലര്‍) പീറ്റര്‍ മകിന്റോഷും (പിന്നീട് പീറ്റര്‍ ടോഷ്) ചേര്‍ന്നു. ജോ ഹിഗ്‌സും കൂടിയായപ്പോള്‍ സംഗതി ജോറായി. വെയ്‌ലേഴ്‌സ് അങ്ങനെ പിറന്നു. 

 

Remembering Bob Marley on his 41st  death anniversary by PR Vandana

 

സമാധാനം, സ്‌നേഹം, യുദ്ധം, കെടുതികള്‍, അങ്ങനെ പാട്ടുകളും പിറന്നു. ഏത്യോപ്യന്‍ നേതാവ് സെലാസിയും (Haile Selassie) ആക്ടിവിസ്റ്റ് മാര്‍ക്കസ് ഗാര്‍വിയും (Marcus Garvey) ബോബ് മാര്‍ലിയെ സ്വാധീനിച്ചു. റസ്തഫാറി  പ്രസ്ഥാനത്തിന്റെസ സാമൂഹിക നീതി സിദ്ധാന്തങ്ങള്‍ ഇഷ്ടമായി. പടിഞ്ഞാറന്‍നാടിന്റെ രാഷ്ട്രീയ സാമ്പത്തിക നയങ്ങളോടുള്ള വിയോജിപ്പ് ബോധിച്ചു. അങ്ങനെ റസ്തഫാറിയനായി. ലഹരിയായി മാരിജുവാനയും കൂടെ ചേര്‍ന്നു. ഒട്ടനവധി ഗാനങ്ങള്‍ പിറന്ന കാലമായിരുന്നു അത്.

 

Remembering Bob Marley on his 41st  death anniversary by PR Vandana

റിത

കൗമാരം കഴിഞ്ഞപ്പോള്‍ തന്നെ റിതയെ ഒപ്പം കൂട്ടി, ഒരിക്കല്‍ പോലും റിതയുടെ കൈ വിട്ടില്ലെങ്കിലും ഒട്ടനവധി പ്രണയിനികള്‍ വന്നു പോയ ജീവിതം. ചികിത്സിക്കാന്‍ അനുവദിക്കാതെ വിട്ട ക്യാന്‍സര്‍ കാല്‍ വിരലില്‍ നിന്ന് ശരീരമാകെ വ്യാപിച്ചപ്പോഴും ബോബ് മാര്‍ലി പാടിക്കൊണ്ടേയിരുന്നു. 

 

Remembering Bob Marley on his 41st  death anniversary by PR Vandana

 

അവസാനകാലത്തെഴുതിയ Redemption song ആണ് പിറ്റ്‌സ്ബര്‍ഗില്‍ അവസാന പൊതുപരിപാടി അവസാനിപ്പിക്കാന്‍ (1981 സെപ്തംബര്‍ 22) ബോബ് മാര്‍ലി തെരഞ്ഞെടുത്തത്. ഉള്ളില്‍ ജീവന്‍ പൊടിഞ്ഞുപോകുമ്പോള്‍ ഗിറ്റാറില്‍ ബോബ് മാര്‍ലി പാടി. ആ വേദിക്കരികില്‍ കാത്തുനില്‍ക്കുകയായിരുന്ന മരണത്തെ മുഖാമുഖം നോക്കിയിരുന്ന്. 

ജീവിതത്തില്‍ എപ്പോഴുമെന്ന പോല്‍ മാര്‍ലി പാട്ടിലൂടെ പോരാടി. 

How long shall they kill our prophets
While we stand aside and look
Some say it's just a part of it
We've got to fulfill the book
Won't you help to sing,
These songs of freedom
'Cause all I ever had, redemption songs
All I ever had, redemption songs
These songs of freedom

 

ഓര്‍മകളായിരുന്നു ബോബ് മാര്‍ലിക്ക് പാട്ടുകളായത്. ഇപ്പോള്‍ ആ പാട്ടുകളാണ് ബോബ് മാര്‍ലിയുടെ ഓര്‍മ. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios