ഈ നോട്ടുബുക്കുകള്‍ക്ക് അടുത്തുനിന്നാല്‍ കാന്‍സര്‍ ഉറപ്പ്!

ജോ ജോസഫ് മുതിരേരി എഴുതുന്നു:  ശവശരീരത്തില്‍ നിന്നുള്ള റേഡിയേഷന്‍ പടരാതിരിക്കാന്‍ അവരുടെ ശവപ്പെട്ടി ഒരിഞ്ചു കനത്തില്‍ ഉള്ള ഈയംകൊണ്ട് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ശവശരീരം ഇന്നും റേഡിയോ ആക്റ്റീവ് ആണ്.

life and death of marie curie by Joe Joseph Muthireri

ആധുനിക ഭൗതികശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന മേരി ക്യുറി aplastic anaemia എന്ന അപൂര്‍വ്വ ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. അതിനു കാരണം അവരുടെ കണ്ടുപിടുത്തം തന്നെയായിരുന്നുഅവര്‍തന്നെ കണ്ടുപിടിച്ച polonium and radium എന്നീ റേഡിയോ ആക്റ്റീവ് മെറ്റലുകളുമായി കൂടിയ തോതിലുള്ള ഇടപഴകലാണ് അവരുടെ അകാല മരണത്തിനും കാരണം.

 

life and death of marie curie by Joe Joseph Muthireri

 

മേരി ക്യുറിയുടെ ശവശരീരം മുതല്‍ നോട്ടുബുക്ക്, പെന്‍സില്‍, വസ്ത്രങ്ങള്‍ വീട് മുതലായവ വരെ ഇനിയും 3000 വര്‍ഷത്തേക്ക് റേഡിയോ ആക്റ്റീവ് ആയിരിക്കും.ആധുനിക ഭൗതികശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന മേരി ക്യുറി aplastic anaemia എന്ന അപൂര്‍വ്വ ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. അതിനു കാരണം അവരുടെ കണ്ടുപിടുത്തം തന്നെയായിരുന്നുഅവര്‍തന്നെ കണ്ടുപിടിച്ച polonium and radium എന്നീ റേഡിയോ ആക്റ്റീവ് മെറ്റലുകളുമായി കൂടിയ തോതിലുള്ള ഇടപഴകലാണ് അവരുടെ അകാല മരണത്തിനും കാരണം.

 

life and death of marie curie by Joe Joseph Muthireri

മേരിയും ഭര്‍ത്താവ് പിയറി ക്യൂറിയും

 

'രണ്ടു വ്യത്യസ്ത വിഷയങ്ങളില്‍ (ഫിസിക്‌സിലും കെമിസ്ട്രിയിലും)  ഒരേസമയം നൊബേല്‍ സമ്മാനം നേടുന്ന ആദ്യത്തെയും അവസാനത്തെയും വനിതയാണ് മേരി. യുറേനിയം ചില വികിരണങ്ങള്‍ പുറത്തുവിടുന്നുണ്ട് എന്ന് കണ്ടുപിടിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ Henri Becquerel -ന്റെ  പഠനങ്ങളില്‍ നിന്ന് മുന്നോട്ടുപോയാണ് മേരിയും ഭര്‍ത്താവ് പിയറി ക്യൂറിയും 1898 -ല്‍ റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ കണ്ടുപിടിച്ചത്. അവര്‍ കണ്ടുപിടിച്ച മൂലകത്തിന് അവരുടെ പ്രിയ മാതൃരാജ്യമായ പോളണ്ടിന്റെ ഓര്‍മയ്ക്ക് 'പൊളോണിയം' എന്ന് പേരുമിട്ടു .

എന്നാല്‍, നൂറു വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നും അവരുടെ വസ്ത്രങ്ങള്‍, അടുക്കള , ഫര്‍ണിച്ചറുകള്‍, ലാബ് നോട്ട് ബുക്ക് എന്നിവ റേഡിയോ ആക്റ്റീവ് ആണ്. അടുത്ത് നിന്നാല്‍ കാന്‍സര്‍ ഉറപ്പ്.

 

life and death of marie curie by Joe Joseph Muthireri

മേരി ക്യൂരിയുടെ റേഡിയോ ആക്റ്റീവ് ആയ നോട്ട്ബുക്കിന്റെ ചിത്രം
 

രാജ്യത്തിന്റെയും ശാസ്ത്രത്തിന്റെയും പൊതു സ്വത്തായി കണക്കാക്കിയിരുന്ന ഈ വസ്തുക്കള്‍ ഈയത്തില്‍ പൊതിഞ്ഞ പെട്ടികളില്‍ ആണ് പാരീസിലുള്ള  ബിബ്ലിയോതെക് ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത് .

ഇവ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഒരു സമ്മതപത്രം ഒപ്പിടണം. കൂടാതെ പ്രത്യേക സംരക്ഷണ കവചങ്ങള്‍ അടങ്ങിയ വസ്ത്രങ്ങളും ധരിക്കണം. കാരണം radium 226 എന്ന മൂലകത്തിന്റെ റേഡിയേഷന്‍ അതി ഭീകരമാണ്. അവയുടെ പകുതി ആയുസ്സ് 1,600 വര്‍ഷവും.

 

life and death of marie curie by Joe Joseph Muthireri

മേരി ക്യുറി

റൂസ്സോ , വോള്‍ട്ടയര്‍ എന്നീ വിഖ്യാത ചിന്തകരെ അടക്കിയ അതേ സെമിത്തേരിയില്‍ ആണ് മേരിയെയും അടക്കിയത്. ശവശരീരത്തില്‍ നിന്നുള്ള റേഡിയേഷന്‍ പടരാതിരിക്കാന്‍ അവരുടെ ശവപ്പെട്ടി ഒരിഞ്ചു കനത്തില്‍ ഉള്ള ഈയംകൊണ്ട് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ശവശരീരം ഇന്നും റേഡിയോ ആക്റ്റീവ് ആണ്.

ശാസ്ത്രത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഇതുപോലുള്ള പ്രതിഭകളുടെ സംഭാവനയാണ് നമ്മുടെ ഇന്നത്തെ ലോകം-നമുക്ക് മറക്കാതിരിക്കാം .

 

References:
https://www.businessinsider.com.au/marie-curie-radioactive-papers-2015-8
https://www.csmonitor.com/Technology/Horizons/2011/1107/Marie-Curie-Why-her-papers-are-still-radioactive
Book - A short history of nearly everything by Bill Bryson

 

Latest Videos
Follow Us:
Download App:
  • android
  • ios