ഈജിപ്തിലെ പുരാവസ്തു സൈറ്റിൽ കണ്ടെത്തിയ മമ്മികൾക്ക് സ്വർണനാവ്

സ്വർണ്ണ നാവുകൾക്ക് പുറമേ, തടി ശവപ്പെട്ടികളുടെയും അവയിൽ ഉപയോഗിച്ച ചെമ്പ് നഖങ്ങളുടെയും അവശിഷ്ടങ്ങളും ഗവേഷകർ കണ്ടെത്തി.

golden tongue Mummies discovered

ഈജിപ്തിലെ ഒരു പുരാവസ്തു സൈറ്റിൽ ഗവേഷണം നടത്തുന്നതിനിടയിൽ പുരാവസ്തു ശാസ്ത്രജ്ഞർ സ്വർണ്ണ നാവുകളുള്ള മമ്മികളെ കണ്ടെത്തി. ഈജിപ്തിലെ ക്വസ്ന പുരാവസ്തു സെമിത്തേരിയിൽ നിന്നാണ് പുരാവസ്തു ഗവേഷകർ സ്വർണ്ണ നാവുകളുള്ള നിരവധി മമ്മികളെ കണ്ടെത്തിയത്. പുരാതന കാലത്തെ വിവിധ കാലഘട്ടങ്ങളിലുള്ള പുരാതന ശവകുടീരങ്ങളിൽ നിന്നാണ് മമ്മികൾ കണ്ടെത്തിയതെന്നാണ് ഈജിപ്ത് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നത്.

ക്യൂസ്ന പുരാവസ്തു സെമിത്തേരിയുടെ വിപുലീകരണ പ്രവർത്തികളുടെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസിന്റെ ഈജിപ്ഷ്യൻ പുരാവസ്തു ദൗത്യസംഘം ഈ കണ്ടെത്തൽ നടത്തിയത്. ഇവർ ഇവിടെ നിരവധി പുരാതന ശവകുടീരങ്ങൾ കണ്ടെത്തുകയും അവയിൽനിന്നെല്ലാം മമ്മികളെ കണ്ടെത്തുകയും ചെയ്തു.

ഇപ്പോൾ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയ ശ്മശാനങ്ങൾക്ക് തനതായ ഒരു വാസ്തുവിദ്യയുണ്ട് എന്നാണ് ഗവേഷക സംഘാംഗങ്ങൾ പറയുന്നത്. കൂടാതെ എല്ലാ ശ്മശാനങ്ങളിലും നിരവധി നിലവറകളും ഉണ്ട്. ഇതിന് പുറമേ വടക്ക് തെക്ക് ദിശകളിലായി ശ്മശാനത്തിനുള്ളിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് ഇറങ്ങാനും ഉള്ള കവാടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ശ്മശാന കിണറിനുള്ള മൺ ഇഷ്ടികകളും ഇവിടെ കണ്ടെത്തിയതായി സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ് സെക്രട്ടറി ജനറൽ മുസ്തഫ വസീരി  മാധ്യമങ്ങളോട് പറഞ്ഞു. സെമിത്തേരിയിൽ ആകെ മൂന്ന് ശ്മശാന അറകളാണ് കണ്ടെത്തിയത്.

ഉത്ഖനന വേളയിൽ ആണ് പുരാവസ്തു ഗവേഷകർ നിരവധി മമ്മികളുടെ വായ്ക്കുള്ളിൽ മനുഷ്യന്റെ നാവിന്റെ ആകൃതിയിലുള്ള സ്വർണ്ണ അടരുകൾ കണ്ടെത്തിയത്.  മമ്മികളുടെ അവസ്ഥ അത്ര നല്ലതല്ലെങ്കിലും സ്വർണ്ണ ലിനൻ കൊണ്ടുള്ള അസ്ഥികൂടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല.

സ്വർണ്ണ നാവുകൾക്ക് പുറമേ, തടി ശവപ്പെട്ടികളുടെയും അവയിൽ ഉപയോഗിച്ച ചെമ്പ് നഖങ്ങളുടെയും അവശിഷ്ടങ്ങളും ഗവേഷകർ കണ്ടെത്തി. കണ്ടെത്തിയ മറ്റ് ഇനങ്ങളിൽ സ്കാർബിന്റെ രൂപത്തിലുള്ള സ്വർണ്ണ അടരുകൾ, ഒന്നിലധികം ശവസംസ്കാര കുംഭങ്ങൾ, താമരപ്പൂവ്, മമ്മിഫിക്കേഷനിൽ ഉപയോഗിക്കുന്ന മൺ പാത്രങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios