രാജാവിന്റെ കാവൽക്കാരുടെ തൊപ്പി നിർമ്മാണം, ഓരോ വർഷം കൊല്ലുന്നത് 100 കരടികളെ?

കരടിരോമത്തൊപ്പി എന്നാണ് ഇവ അറിയപ്പെടുന്നത് തന്നെ. രാജകൊട്ടാരത്തിന്റെ ഒരുപാട് കാലമായിട്ടുള്ള പാരമ്പര്യങ്ങളുടെ ഭാ​ഗമാണ് ഈ തൊപ്പി.

100 bears killing for kings guard hat

എലിസബത്ത് രാജ്ഞി മരിച്ചത് വലിയ വാർത്ത ആയിരുന്നു. ആ സമയത്ത് കൊട്ടാരവുമായി ബന്ധപ്പെട്ട പല വാർത്തകളും ആളുകൾ കൗതുകത്തോടെ ശ്രദ്ധിച്ചു. അതുപോലെ, രാജാവിന്റെ ​ഗാർ‌ഡുമാരുടെ (നേരത്തെ രാജ്ഞിയുടെ ​ഗാർഡ്) വലിയ കറുത്ത രോമത്തൊപ്പിയും മിക്കവരും ശ്രദ്ധിച്ച് കാണും. വളരെ വ്യത്യസ്തത തോന്നുന്ന തൊപ്പിയാണ് അത് എന്നതിൽ സംശയമില്ല. 

1800 -കളിൽ യുണൈറ്റഡ് കിംഗ്ഡത്തിന്റെ ശത്രുക്കൾക്കെതിരായ യുദ്ധത്തിന്റെ ഭാ​ഗമായിട്ടാണ് രാജാവിന്റെ കാവൽക്കാരുടെ വസ്ത്രം രൂപകൽപന ചെയ്തിരിക്കുന്നത്. ശത്രുക്കളെ ഭയപ്പെടുത്തുകയായിരുന്നു ഈ വേഷവിധാനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. അതാണ്, തൊപ്പി ഇത്രയും വലുതും വ്യത്യസ്തമായതും ആവാൻ കാരണം. 

ഈ തൊപ്പി എന്തുപയോ​ഗിച്ചാണ് നിർമ്മിച്ചത് എന്ന് അറിയുമോ? അത് കരടിയുടെ രോമങ്ങൾ ഉപയോ​ഗിച്ച് നിർമ്മിച്ച തൊപ്പികളാണ്. ഈ തൊപ്പികൾ നിർമ്മിക്കാൻ വേണ്ടി മാത്രം ഓരോ വർഷവും ഒരു നൂറ് കരടികളെ എങ്കിലും കൊല്ലുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

കരടിരോമത്തൊപ്പി എന്നാണ് ഇവ അറിയപ്പെടുന്നത് തന്നെ. രാജകൊട്ടാരത്തിന്റെ ഒരുപാട് കാലമായിട്ടുള്ള പാരമ്പര്യങ്ങളുടെ ഭാ​ഗമാണ് ഈ തൊപ്പി. ഈ തൊപ്പികൾ വളരെ ഉയരം കൂടിയവയാണ് എന്ന് പറഞ്ഞല്ലോ? സാധാരണയായി ആചാരപരമായ സൈനിക യൂണിഫോമിന്റെ ഭാഗമായിട്ടാണ് ഇവ ധരിക്കുന്നത്. പണ്ടുകാലത്ത് ഈ കരടിയുടെ തൊലി ഗ്രനേഡിയറുകളുടെ ശിരോവസ്ത്രത്തിനുപയോ​ഗിച്ചതായിരുന്നു. അതുപോലെ, അവ ഗ്രനേഡിയറുകളും വിവിധ സൈന്യങ്ങളിലെ ഗാർഡ് റെജിമെന്റുകളും ഉപയോഗിച്ചിരുന്നു.

എന്നാൽ, അവയെല്ലാം ഒരുപോലെ ആയിരുന്നില്ല. അവ വ്യത്യസ്തങ്ങളായിരുന്നു. റാങ്കിം​ഗിൽ ഉയർന്നരും താഴ്ന്നവരും ധരിക്കുന്ന തൊപ്പി വ്യത്യസ്തമായിരുന്നു. അതുപോലെ ചിലത് ബ്രൗൺ കരടിയുടെ തൊലിയിൽ നിന്നാണ് എങ്കിൽ, ചിലത് ചില പെൺകരടികളുടെ തൊലിയിൽ നിന്നും മാത്രം നിർമ്മിക്കുന്നതായിരുന്നു. പതിനേഴാമത്തെ നൂറ്റാണ്ട് മുതൽ ബ്രിട്ടീഷ് ഉദ്യോ​ഗസ്ഥർ ഈ കരടിരോമത്തിൽ നിന്നും ഉണ്ടാക്കുന്ന തൊപ്പികൾ ധരിക്കുന്നുണ്ടത്രെ. 

Latest Videos
Follow Us:
Download App:
  • android
  • ios