Asianet News MalayalamAsianet News Malayalam

Cannabis : വയനാട് അമ്പലവയലിൽ എട്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വയനാട് അമ്പലവയലിൽ എട്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Youths nabbed with arround 9 kg cannabis in Wayanad Ambalavayal
Author
Kerala, First Published Feb 25, 2022, 9:48 PM IST | Last Updated Feb 25, 2022, 9:59 PM IST

കൽപ്പറ്റ: വയനാട് അമ്പലവയലിൽ (Ambalavayal) എട്ടര കിലോ കഞ്ചാവുമായി (Cannabis) യുവാക്കൾ പിടിയിൽ. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലവയലിലെ വീട്ടിൽ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വയനാട് നാർക്കോട്ടിക് സെല്ലും അമ്പലവയൽ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

16 കാരിയെ പീഡിപ്പിച്ച് മുങ്ങി, ഫോൺ ഉപയോഗിക്കാതെ 'ഒളിവ് ബുദ്ധി'; 2 വ‍ർഷത്തിന് ശേഷം പ്രതിയെ പൊലീസ് വലയിലാക്കി 

കായംകുളം: കായംകുളം സ്വദേശിനിയായ പതിനാറ് കാരിയെ വിവാഹ വാഗ്ദാനം (Marriage Vows) നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ (Pocso Case) ഒളിവിൽ പോയ പ്രതിയെ ഒടുവിൽ പൊലീസ് പിടികൂടി. കായംകുളം ചിറക്കടവം മുറിയിൽ തഴയശ്ശേരിൽ വീട്ടിൽ സന്തോഷ് മകൻ ആകാശ് (28) ആണ് പൊലീസ് പിടിയിലായത് (Arrested By Police). പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ (Absconding) പോയ പ്രതിയെ രണ്ട് വർഷത്തിന് ശേഷമാണ് പൊലീസ് വലയിലാക്കിയത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഡിസംബർ മാസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഇയാൾ ഒളിവിൽ പോയത്.

ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കാതെ പൊലീസിനെ വട്ടം കറക്കി

ഒളിവിൽ പോയ ശേഷം മൊബൈൽ ഫോണോ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ ഉപയോഗിക്കാതെ അതീവ ബുദ്ധിപരമായ രീതിയിൽ തമിഴ്‌നാട്, കർണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഒരു സ്ക്വാഡ് രൂപീകരിച്ച് ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തി വരികയായിരുന്നു. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രണ്ടായിരത്തോളം ഫോൺ കാൾ ഡീറ്റെയിൽസും മറ്റും പരിശോധിച്ചതിൽ വിദേശ നമ്പരിലെ വാട്ട്സ് ആപ്പ് ഉപയോഗിച്ച് വീട്ടിൽ ബന്ധപ്പെടുന്നതായി കണ്ടെത്തി. ഇത് അന്വേഷിച്ച് കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹൈദരാബാദിൽ എത്തിയെങ്കിലും ആകാശ് അവിടുത്തെ ഒരു ഹോസ്റ്റൽ മുതലാളിയുടെ ഭാര്യയും കുട്ടിയുമായി ഒളിവിൽ പോയിട്ടുള്ളതായി വിവരം ലഭിച്ചു. തുടർന്ന് 14 ദിവസത്തോളം ഹൈദരാബാദിൽ ക്യാമ്പ് ചെയ്ത പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി മഹാരാഷ്ട്രയിലെ ഷിർദ്ദിയിലുണ്ടെന്ന് അറിവ് ലഭിക്കുകയും മഹാരാഷ്ട്ര പൊലീസിന്റെയും, തെലങ്കാന പൊലീസിന്റെയും സഹായത്തോടെ ആകാശിനെ ഷിർദ്ദിയിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ഇയാളെ ഒളിവിൽ കഴിയുന്നതിനും മറ്റും സഹായിച്ചതുമായി ബന്ധപ്പെട്ട് ഹരിപ്പാട് വെട്ടുവേനി മണി ഭവനം വീട്ടിൽ സിജു (32), ഹരിപ്പാട് പിലാപ്പുഴ തെക്ക് പൈങ്ങാലിൽ അഖീഷ് കുമാർ (26), കാർത്തികപ്പള്ളി പുതുക്കണ്ടം ചൂടു കാട്ടിൽ വീട്ടിൽ അനൂപ് (28) എന്നിവരെ  നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി ഐ മുഹമ്മദ് ഷാഫി, എ എസ് ഐ സുധീർ, പൊലീസുകാരായ റെജി, ബിനുമോൻ ലിമു മാത്യു, ബിജുരാജ് എന്നിവരടങ്ങുന്ന സംഘം ജില്ലാ സൈബർ സെല്ലിന്‍റെ സഹായത്തോടു കൂടിയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios