6 വർഷം ജയിൽ വാസം, നാട്ടിലെത്തിയിട്ട് 6 മാസം; കൊക്കെയ്നും എംഡിഎംഎയുമായി പിടിയില്‍

പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും കൊല്ലം സ്വദേശിയായ ഫൈസൽ ബഷീർ വിൽപ്പനക്കായി കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്.

Youth arrested with cocaine and MDMA  in thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊക്കെയ്നും എംഡിഎംഎയും പിടികൂടി. പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും കൊല്ലം സ്വദേശിയായ ഫൈസൽ ബഷീർ വിൽപ്പനക്കായി കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്. എക്സൈസ് ആൻറിനാർക്കോട്ടിക് സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.

ഇന്നലെ രാത്രിയിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഫൈസലിന്‍റെ കൈവശം ലഹരിവസ്തുക്കളുണ്ടെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. 11 മണിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ലഹരിവസ്തുക്കള്‍ തിരുവനന്തപുരത്തെ ഏജൻ്റിന് കൈമാറാനായിരുന്നു നീക്കം. രാത്രി ഫൈസലിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് 10. 39 ഗ്രാം കൊക്കെയിനും, 16.16 ഗ്രാം എംഡിഎംഎയും പിടികൂടിയത്. 

ദില്ലയിൽ നിന്നാണ് ഇയാള്‍ ലഹരിവസ്തുക്കളെത്തിച്ചതെന്നാണ് എക്സൈസ് പറയുന്നു. വിദേശത്തായിരുന്ന ഫൈസൽ ആറ് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആറ് മാസം മുമ്പ് നാട്ടിലെത്തിയ ശേഷം ലഹരി വിൽപ്പന തുടങ്ങുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios