കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതി; കോളേജ് പ്രിന്‍സിപ്പാളിനെതിരെ കേസ്
വിദ്യാഭ്യാസ ബന്ദുമായി ബന്ധപ്പെട്ട് കോളേജിലെത്തിയ കെഎസ്‌യു പ്രവര്‍ത്തകരും പ്രിന്‍സിപ്പാളും തമ്മിലുണ്ടായ വാക്ക് തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു.
കല്‍പ്പറ്റ: നടവയല്‍ സിഎം കോളേജിലെ സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പാളിനെതിരെ കേസെടുത്ത് പനമരം പൊലീസ്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എപി ഷരീഫിനെതിരെയാണ് കേസെടുത്തത്. കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതിയില്‍ മര്‍ദ്ദനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കേസിന് പിന്നാലെ പ്രിന്‍സിപ്പാളിനെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയതായി കോളേജ് മാനേജ്‌മെന്റ് അറിയിച്ചു.
കഴിഞ്ഞദിവസം നടന്ന കെഎസ്‌യു വിദ്യാഭ്യാസ ബന്ദിനിടെയായിരുന്നു സംഭവം. ബന്ദുമായി ബന്ധപ്പെട്ട് കോളേജിലെത്തിയ കെഎസ്‌യു പ്രവര്‍ത്തകരും പ്രിന്‍സിപ്പാളും തമ്മിലുണ്ടായ വാക്ക് തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. പ്രിന്‍സിപ്പാള്‍ ഷെരീഫ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ കോളേജ് അധികൃതരെ ഉപരോധിക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത പൊലീസ് കാവലിലായിരുന്നു കോളേജ്. അതേസമയം, പുറത്തുനിന്ന് എത്തിയവര്‍ സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നും ആക്രമണം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്.
ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച കേസ്; പ്രധാനാധ്യാപികയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കാസര്‍കോട്: ചിറ്റാരിക്കലില്‍ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു. ഇന്ന് പരിഗണിക്കാനിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം പത്തിലേക്കാണ് മാറ്റിയത്. ഈ മാസം പത്തിന് കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയായിരിക്കും പ്രധാനാധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.
കഴിഞ്ഞമാസം 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറ്റാരിക്കല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യുപി സ്‌കൂളിലാണ് സംഭവം. മുടി വെട്ടാതെ ക്ലാസിലെത്തിയ ദളിത് ആണ്‍കുട്ടിയുടെ മുടി അസംബ്ലിയില്‍ വച്ച് മുറിച്ചെന്നാണ് പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിനുശേഷം നാണക്കേട് കൊണ്ട് സ്‌കൂളില്‍ പോയിട്ടില്ലെന്നും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി പറഞ്ഞിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പ്രധാന അധ്യാപിക ഷേര്‍ളിക്കെതിരെ പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍, ബാലാവകാശ നിയമപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ചിറ്റാരിക്കല്‍ പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി സതീഷ് കുമാറിന് കേസ് കൈമാറുകയായിരുന്നു. കേസുമായി മുന്നോട്ടു പോകാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നു. കേസ് നടപടികള്‍ മുന്നോട്ടുനീങ്ങുന്നതിനിടെയാണ് പ്രധാന അധ്യാപിക മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്.
ഇഷ്ടമില്ലാത്ത ആ വിഷയം പഠിക്കാൻ പ്രേരിപ്പിച്ചത് മുൻ സിപിഎം മന്ത്രിയെന്ന് സതീശൻ; 'പഠിച്ചതോടെ വാദപ്രതിവാദങ്ങൾ'