ബീവറേജില്‍ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് വില്‍പ്പന: ഒടുവില്‍ പിടിയില്‍
വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഒമ്പത് ലിറ്റര്‍ മദ്യവും ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്ന് കണ്ടെടുത്തെന്ന് എക്സെെസ്.
മാനന്തവാടി: ബീവറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത് പതിവാക്കിയ രണ്ടുപേരെ എക്സൈസ് പിടികൂടി. വാളാട് ഒരപ്പ് സ്വദേശികളായ വാഴേപ്പറമ്പില്‍ വി.വി. ബേബി (67), പാറക്കല്‍ വീട്ടില്‍ പി.ടി. കുര്യന്‍ (67) എന്നിവരാണ് ചിപ്പാട് നടത്തിയ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ബീവറേജില്‍ നിന്ന് മദ്യം വാങ്ങി ശേഖരിച്ചതിന് ശേഷം പ്രദേശവാസികള്‍ക്ക് രഹസ്യമായി എത്തിച്ചു നില്‍കുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് എക്‌സൈസ് അറിയിച്ചു. ഇത്തരത്തില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഒമ്പത് ലിറ്റര്‍ മദ്യവും ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്ന് കണ്ടെടുത്തു. സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ. ജോണി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ. അനുപ്, കെ.എസ്. സനുപ്, എക്സൈസ് ഡ്രൈവര്‍ ഷിംജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി