ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് മരുമകന്‍; ചികിത്സയിലിരുന്ന വൃദ്ധന്‍ മരിച്ചു
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് ഡേവിഡിന്റെ മരണം സംഭവിച്ചതെന്ന് പൊലീസ്.
തിരുവനന്തപുരം: മരുമകന്റെ ആക്രമണത്തെ തുടര്‍ന്ന് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന വൃദ്ധന്‍ മരിച്ചു. ഉറിയാക്കോട് പൂമല മീനാഭവന്‍ ഡേവിഡ് (65) ആണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ മരണപ്പെട്ടത്. മകളുടെ ഭര്‍ത്തവ് അരുവിക്കര കുതിരകുളം ഗാന്ധിജി നഗര്‍ പ്രദീപ് വിലാസത്തില്‍ പ്രകാശ് (31) ആണ് കേസിലെ പ്രതി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തനിക്കൊപ്പം വാടക വീട്ടില്‍ താമസിക്കാന്‍ വരാത്തതിലെ വിരോധത്താല്‍ പ്രകാശ് ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രകാശ് ഇരുമ്പ് ചുറ്റിക എടുത്ത് ഡേവിഡിന്റ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡേവിഡിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുകള്‍ ഉണ്ടാകുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവാവിനെ കൊല്ലാന്‍ ശ്രമം, ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വെള്ളറട ആറാട്ടുകുഴിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളറട കത്തിപ്പാറ കോളനിയില്‍ രാജേഷ് എന്ന ചുടല രാജേഷി(36 )നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട ആറാട്ടുകുഴി സ്വദേശി ഷെറിന്‍ (33)നെയാണ് ആക്രമിച്ചത്. രാജേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള മൂന്നു പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് എസ്.ഐ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമണിക്കാണ് സംഭവം. വെള്ളിയാഴ്ച രാത്രി ബൈക്കുകളില്‍ എത്തിയ നാലാംഗ സംഘം ഷെറിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഷെറിന്റെ ശീരത്തിന്റെ നാലുഭാഗങ്ങളില്‍ കുത്തേറ്റിരുന്നുതായി പൊലീസ് അറിയിച്ചു. ഷെറിനെ ബന്ധുക്കള്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
മൃതദേഹം അഴുകിയ നിലയില്‍, ദിവ്യയുടേതെന്ന് തിരിച്ചറിഞ്ഞത് എങ്ങനെ? പൊലീസ് മറുപടി