പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി; പ്രതിക്കായി അന്വേഷണം
പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും എക്‌സൈസ്.
പാലക്കാട്: പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ മൂന്ന് കിലോ കഞ്ചാവ് പിടികൂടിയെന്ന് എക്‌സൈസ്. പാലക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം എഫ് സുരേഷിന്റെയും പാലക്കാട് ആര്‍പിഎഫ് ക്രൈം ബ്രാഞ്ച് ഇന്റലിജന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. കേശവദാസിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും എക്‌സൈസ് അറിയിച്ചു. ദീപക് എ പി, അജിത്ത് അശോക്, എന്‍ അശോക്, അജീഷ് ഒകെ, എംഎന്‍ സുരേഷ് ബാബു, കെ.അഭിലാഷ്, കണ്ണദാസന്‍ കെ എന്നീ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മൂന്ന് കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍. അഴീക്കോട് മാര്‍ത്തോമ നഗറില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി വിപുല്‍ ദാസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.ഷാംനാദിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയില്‍ വീട് റെയ്ഡ് ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു.
എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബെന്നി പി.വി, സുനില്‍കുമാര്‍ പി.ആര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ മന്മഥന്‍ കെ.എസ്, അനീഷ് ഇ.പോള്‍, സിവില്‍ എക്സൈസ് ഓഫീസര്‍ റിഹാസ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ വില്‍സന്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കെഎസ്ആർടിസി ഓൺലൈൻ ബുക്കിംഗിൽ വലിയ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം