തമിഴ്നാട്ടിലെ ഗൂഡല്ലൂരിന് സമീപം വേട്ടക്കാരനെ വനംവകുപ്പ് ഉദ്യോഗസ്ഥൻ വെടിവെച്ച് കൊന്നു
പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനപാലകരെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ചെന്നൈ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിനു സമീപം വനത്തിനുള്ളിൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥൻറെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു. കെ ജി പെട്ടി സ്വദേശി ഈശ്വരൻ (52) ആണ് മരിച്ചത്. ശ്രീവല്ലിപുത്തൂർ - മേഘമല കടുവ സങ്കേതത്തിലെ വണ്ണാത്തിപ്പാറ ഭാഗത്തു വച്ചാണ് സംഭവം. തിരുമുരുകൻ എന്ന ഫോറസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു.
വനത്തിനുള്ളിൽ വച്ച് ഈശ്വരനെയും സംഘത്തെയും വനപാലകർ കണ്ടു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനപാലകരെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. മൃതദേഹം തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ. കമ്പം സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കളെത്തിയത് പോലീസുമായി തർക്കത്തിന് കാരണമായി.