പെരുനാട് പീഡന കേസ്: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി

ഇരുപതോളം പേർ വിവിധ സമയങ്ങളിൽ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി മൊഴിനൽകിയിരുന്നു 19 പേരെ പ്രതി ചേർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

perinad sexual assault case pocso court rejects anticipatory bail of the accused SSM

പത്തനംതിട്ട: പെരുനാട് പീഡന കേസിലെ പ്രതിയുടെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളി. പതിനഞ്ചാം പ്രതിയായ പെരുനാട് അടിച്ചിപ്പുഴ മുക്കം സ്വദേശി വിഷ്ണു ലാൽ (24) ന്‍റെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതിയാണ് തള്ളിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ലൈംഗിക പീഡനം നടത്തി എന്നാണ് വിഷ്ണു ലാലിനെതിരായ കേസ്. 

ഇരുപതോളം പേർ വിവിധ സമയങ്ങളിൽ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി മൊഴിനൽകിയിരുന്നു 19 പേരെ പ്രതി ചേർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു പേർ ഒളിവിലാണ്. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios