യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; ഗുണ്ടാ നേതാവ് ഓം പ്രകാശ് റിമാന്‍ഡില്‍

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഓം പ്രകാശിൻെറ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സിറ്റി പൊലിസിൻെര പ്രത്യേക സംഘമാണ് ഗോവയിലെ ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തത്.

pattoor case gangster om prakash in remand

തിരുവനന്തപുരം: ഗുണ്ടാ  നേതാവ് ഓം പ്രകാശ് റിമാൻഡിൽ.പാറ്റൂരിൽ യുവാക്കളെ വെട്ടികൊല്ലാൻ ശ്രമിച്ച കേസിൽ ഗോവയിൽ അറസ്റ്റിലായ ഓം പ്രകാശിനെ ഇന്ന് രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടർന്നായിരുന്നു പാറ്റൂരിലെ ഗുണ്ടാ ആക്രമണം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഓം പ്രകാശിൻെറ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സിറ്റി പൊലിസിൻെര പ്രത്യേക സംഘമാണ് ഗോവയിലെ ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പാറ്റൂർ ഗുണ്ടാ ആക്രമണ കേസിൽ ഓംപ്രകാശിനായി പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ പ്രതിക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. തലസ്ഥാനത്തെ ഒരു വിഭാഗം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഓം പ്രകാശാണെന്ന് പൊലീസ് പറയുന്നു. കൊലക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം തലസ്ഥാനത്തെ മണ്ണ് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഓം പ്രകാശാണ്.  

ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസിന്റെ വലയില്‍; പിടിയിലായത് ഗോവയിലെ ഹോട്ടലിൽ നിന്ന്

 

Latest Videos
Follow Us:
Download App:
  • android
  • ios