ഒറ്റ പറക്കൽ, ഗൾഫിലും മലേഷ്യയിലും വമ്പൻ ജോലി! വാഗ്ദാനത്തിൽ വീണത് ഏറെയും മലയാളികൾ; വമ്പൻ തട്ടിപ്പ് സംഘം പിടിയിൽ

രണ്ട് നേപ്പാൾ പൗരൻമാരടക്കം ഏഴുപേരാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി

Foreign job naukri advertaisment delhi police arrested job fraud gang asd

ദില്ലി: വിദേശ രാജ്യങ്ങളിലടക്കം വമ്പൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം ദില്ലിയിൽ പിടിയിൽ. മലയാളികളെ അടക്കം വഞ്ചിച്ച് പണം തട്ടിയ സംഘമാണ് ദില്ലിയിൽ പിടിയിലായത്. ഗൾഫ് രാജ്യങ്ങളിലും മലേഷ്യയിലും വമ്പൻ ജോലി വാഗ്ദാനം ചെയ്താണ് ഈ സംഘം തട്ടിപ്പ് നടത്തിവന്നിരുന്നത്. രണ്ട് നേപ്പാൾ പൗരൻമാരടക്കം ഏഴുപേരാണ് പിടിയിലായതെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി, യെല്ലോ അലർട്ട് 11 ജില്ലയിലേക്ക് നീട്ടി; മലയോര മേഖലയിൽ പ്രത്യേക ജാഗ്രത

ഇരയായവരിൽ കൂടുതൽപ്പേരും മലയാളികളെന്നാണ് ദില്ലിപൊലീസ് ക്രൈംബ്രാഞ്ച് പറയുന്നത്. നൗക്കരി ഡോട്ട് കോം അടക്കമുള്ള സൈറ്റുകളിലൂടെയായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരാളിൽനിന്ന് ഈടാക്കിയിരുന്നത് 59,000 രൂപയാണെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും ദില്ലിപൊലീസ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

സംഭവത്തെക്കുറിച്ച് ദില്ലി പൊലീസ് പറയുന്നത് ഇങ്ങനെ

കഴിഞ്ഞ നാല് വർഷമായി ദില്ലിയിൽ പ്രവർത്തിച്ച് തട്ടിപ്പ് നടത്തിയ വമ്പൻ റാക്കറ്റാണ് പിടിയിലാത്. തട്ടിപ്പിനിരയായ മലയാളികൾ ഉൾപ്പെടെ ആയിരത്തിലേറെ പേരുടെ പരാതിയിലായിരുന്നു അറസ്റ്റ്. ദുബായ്, മലേഷ്യ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. പ്രമുഖ ഓൺലൈൻ തൊഴിൽ സൈറ്റുകളിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നൽകലാണ് തട്ടിപ്പിന്റെ തുടക്കം. ഇതുകണ്ടു വിളിക്കുന്ന ഉദ്യോഗാർത്ഥികളെ വമ്പൻ ഓഫറുകൾ നൽകി വശത്താക്കും. ദില്ലിയിൽ ഓഫീസിൽ എത്തി സർട്ടിഫിക്കറ്റ്  കൈമാറാന്‍ ആവശ്യപ്പെടും. ഇവർ നൽകുന്ന വിലാസത്തിൽ ദില്ലിയിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ കാണുന്നത് വമ്പൻ ഓഫീസുകളാകും. എന്നാൽ ഇത് പലതും താൽകാലികമായി വാടകയ്ക്ക് എടുത്തവയാണ്. ഇങ്ങനെ ഏഴിയടങ്ങളിൽ മാറിമാറിയാണ് ദില്ലിയിൽ ഇവർ പ്രവർത്തിച്ചിരുന്നത്. ജോലി ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റും പാസ്പോർട്ടും കൂടാതെ 59000 രൂപയും ഇവർ വാങ്ങും. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും  പ്രതികരണം ഇല്ലാതെ ഉദ്യോഗാർത്ഥികൾ  വിളിക്കുമ്പോള്‍ അങ്ങനെയൊരു ഓഫിസോ നമ്പറോ നിലവിലുണ്ടാകില്ല. നേരിട്ടി ദില്ലിക്ക് എത്തിയ പലരും കണ്ടത് അടച്ചിട്ട് ഓഫീസുകളാകും. പൊലീസ് ഇവരിൽ നിന്ന്  ലാപ്പ്ടോപ്പുകൾ, 110 പാസ്പോർട്ടുകൾ, വ്യാജബില്ലുകൾ,തുടങ്ങിയ പിടികൂടിയിട്ടുണ്ട്. 32 വയസുള്ള ബിഹാര്‍ സ്വദേശിയായ ഇനാമുള്‍ ഹഖാണ് മുഖ്യപ്രതി. അന്വേഷണം പുരോഗമിക്കുയാണെന്നും കൂടുതല്‍പ്പേര്‍ പിടിയിലാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios