972 ലിറ്റര്‍ മദ്യം പിടിച്ചെടുത്ത് എക്‌സൈസ്; 104 പേര്‍ അറസ്റ്റില്‍

ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 25 വരെയുള്ള കണക്കാണിതെന്ന് എക്‌സൈസ് അറിയിച്ചു. 

christmas newyear special drive kottayam excise seized 972 liter liquor joy

കോട്ടയം: ക്രിസ്തുമസ് പുതുവത്സര സ്പെഷ്യല്‍ ഡ്രൈവില്‍ 972.36 ലിറ്റര്‍ മദ്യം പിടിച്ചെടുത്തതായി എക്‌സൈസ്. 5.4 ലിറ്റര്‍ ചാരായവും 254.91 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 32.050 ലിറ്റര്‍ ബിയറും 680 ലിറ്റര്‍ വാഷുമാണ് പിടിച്ചെടുത്തത്. ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 25 വരെയുള്ള കണക്കാണിതെന്ന് എക്‌സൈസ് അറിയിച്ചു. 

108 അബ്കാരി കേസുകളിലായി 104 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് വാഹനങ്ങള്‍ തൊണ്ടിയായി കണ്ടെടുക്കുകയും 48,005 രൂപ പിടിച്ചെടുക്കുകയും ചെയ്തു. 102 എന്‍.ഡി.പി.എസ് കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 3.027 കിലോഗ്രാം കഞ്ചാവും 0.362 ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം മെത്താംഫിറ്റമെയ്നും ഒരു വാഹനവും ഒരു മൊബൈല്‍ ഫോണും തൊണ്ടിയായി പിടിച്ചെടുത്തു. 785 റെയ്ഡുകളാണ് നടത്തിയത്. 2192 വാഹനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. 500 കള്ളുഷാപ്പുകളും 56 വിദേശമദ്യ വില്‍പ്പന ശാലകളിലും പരിശോധനകള്‍ നടത്തി. 77 കള്ള് സാമ്പിളുകളും 20 ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചെന്ന് എക്‌സൈസ് അറിയിച്ചു. 
സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് പൊലീസ്, വനം, റവന്യു വകുപ്പുകളുമായി ചേര്‍ന്ന് 29 സംയുക്ത റെയ്ഡുകളും നടത്തി.

2023 ഓഗസ്റ്റ് മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 352 അബ്കാരി കേസുകളിലായി 365 പേരെ അറസ്റ്റ് ചെയ്യുകയും 46.5 ലിറ്റര്‍ ചാരായവും 814.585 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 85.25 ലിറ്റര്‍ ബിയറും 586.5 ലിറ്റര്‍ കള്ളും 1115 ലിറ്റര്‍ വാഷും ആറ് ലിറ്റര്‍ അന്യസംസ്ഥാന മദ്യവും തൊണ്ടിയായി കണ്ടെടുക്കുകയും 26,785 രൂപ പിടിച്ചെടുക്കുകയും ചെയ്തു. 221 എന്‍.ഡി.പി.എസ് കേസുകളിലായി 225 പേരെ അറസ്റ്റ് ചെയ്തു. 17.598 കിലോഗ്രാം കഞ്ചാവും ഒരു കഞ്ചാവ് ചെടിയും 6.201 ഗ്രാം ഹാഷിഷ് ഓയിലും 2.835 ഗ്രാം എം.ഡി.എം.എയും 0.357 ഗ്രാം മെത്താംഫിറ്റമെയ്നും 30.42 മില്ലിഗ്രാം മെഫിന്‍ഡ്രമെയ്ന്‍ പിടിച്ചെടുക്കുകയും ചെയ്തു.

എക്സൈസ് വകുപ്പ് 2875 റെയ്ഡുകളും, പൊലീസ്, വനം, റെവന്യൂ മുതലായ വകുപ്പുകളുമായി ചേര്‍ന്ന് 20 സംയുക്ത റെയ്ഡുകളും നടത്തിയിട്ടുണ്ട്. 5531 വാഹനങ്ങള്‍, 1637 കള്ളുഷാപ്പുകള്‍, 68 വിദേശമദ്യ വില്പന ശാലകള്‍ എന്നിവ പരിശോധിച്ചതായും എക്‌സൈസ് അറിയിച്ചു.

പ്രധാനമന്ത്രിക്കായി മിനി പൂരം നടത്താന്‍ പാറമേക്കാവ്; മുന്‍പ് നടത്തിയത് മാര്‍പാപ്പ എത്തിയപ്പോള്‍ 

 

Latest Videos
Follow Us:
Download App:
  • android
  • ios