കിണറ്റില്‍ ചാടി പമ്പ് മോഷണം, ആക്രിക്കടയില്‍ വില്‍പ്പന; മധ്യവയസ്‌കന്‍ പിടിയില്‍
കിണറ്റില്‍ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന മോട്ടോര്‍ മോഷണം പോയ കേസിലാണ് പ്രതിയെ പിടികൂടിയത്.
ആലപ്പുഴ: ഇടനാട് ഭാഗത്തെ വീട്ടിലെ കിണറ്റില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മോട്ടോര്‍ പമ്പ് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ പ്രതിയെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. ചെങ്ങന്നൂര്‍ ഇടനാട് കല്ലോടിക്കുഴിയില്‍ വീട്ടില്‍ അലക്‌സ് ജോര്‍ജാണ് (ഷാജി- 59) പിടിയിലായത്. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡില്‍ ഇടനാട് പുത്തന്‍പുണരയില്‍ വീട്ടിലെ കിണറ്റില്‍ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന മോട്ടോര്‍ മോഷണം പോയ കേസിലാണ് പ്രതിയെ പിടികൂടിയത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ബിനുകുമാര്‍ എം.കെയുടെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ വിപിന്‍, എസ്.ഐമാരായ ശ്രീജിത്ത്, ശ്രീകുമാര്‍, രാജീവ്, സീനിയര്‍ സി.പി.ഒ സിജു, സി.പി.ഒമാരായ ജുബിന്‍, ജിജോ സാം എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്; സുരക്ഷ ജീവനക്കാരന് മര്‍ദ്ദനം, അറസ്റ്റ്
ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. പാണ്ടനാട് വന്മഴിമുറിയില്‍ മണ്ണാറത്തറ അമ്പിളിയെയാണ് (അജേഷ് -24) അറസ്റ്റ് ചെയ്തത്. സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്തും രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ശല്യമുണ്ടാക്കുകയും ചെയ്‌തെന്നാണ് കേസ്. ദേഹോപദ്രവമേറ്റ സുരക്ഷാ ജീവനക്കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി. എസ്എച്ച് ഒ എ സി വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐ മധു, സീനിയര്‍ സിപി ഒമാരായ സിജു, ഷൈന്‍ മണിലാല്‍, കണ്ണന്‍, മനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
'കെപിസിസി നിർദേശം കിട്ടിയിട്ടില്ല, പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് പിൻമാറില്ല'; ആര്യാടൻ ഷൗക്കത്ത്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..