തിരുവനന്തപുരത്ത് വന്‍ സ്വർണ വേട്ട; മൂന്നു വിമാന യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1.20 കോടിയുടെ സ്വര്‍ണം
ബീമാപ്പള്ളി സ്വദേശി സെയ്ദ്അലി, തിരുച്ചിറപ്പള്ളി സ്വദേശി റിയാസ് അഹമ്മദ്, മാവേലിക്കര സ്വദേശി ഷിനാസ് എന്നിവരാണ് പിടിയിലായത്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണ വേട്ട. മൂന്നു യാത്രക്കാരിൽ നിന്നായി ഒരു കോടി 20 ലക്ഷത്തിന്‍റെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് ഷാർജയിൽ നിന്നും വന്ന ഒരു യാത്രക്കാരനിൽ നിന്നും പുലർച്ചെ നാലു മണിക്കെത്തിയ എമിറേറ്റ്സ് വിമാനത്തിലെ രണ്ട് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
ബീമാപ്പള്ളി സ്വദേശി സെയ്ദ്അലി, തിരുച്ചിറപ്പള്ളി സ്വദേശി റിയാസ് അഹമ്മദ്, മാവേലിക്കര സ്വദേശി ഷിനാസ് എന്നിവരാണ് പിടിയിലായത്. സെയ്ദ് അലി ടേപ്പിനകത്താണ് സ്വർണം ഒളിപ്പിച്ച് കടത്തിയത്.സ്വകാര്യ ഭാഗത്ത് സ്വർണം ഒളിപ്പിച്ചാണ് റിയാസ് അഹമ്മദ് സ്വര്‍ണം കടത്തിയത്. ഷിനാസ് ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. ആകെ രണ്ട് കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണവേട്ട; ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണവേട്ട. ജിദ്ദയിൽ നിന്നുമെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. പാലക്കാട് വടക്കേമുറി സ്വദേശി അഷ്റഫ്‌ലി (40) യിൽ നിന്നാണ് സ്വർണം പിടികൂടിയത്. 43 ലക്ഷം വിലമതിക്കുന്ന 801ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്തിരുന്നു. സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റ്ന്റ് നവീൻ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിംഗിന്റെതാണ് ഉത്തരവ്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്ന സംഘത്തിന് ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. നവീന് പുറമേ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ ഒരു കിലോ സ്വർണം പിടികൂടി