മദ്യം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
ആശുപത്രിയില്‍ പോകാനായി ഓട്ടോറിക്ഷയില്‍ കയറിയ 58കാരിയായ വീട്ടമ്മയെ മദ്യം കുടിപ്പിച്ചു മയക്കിയശേഷം പീഡിപ്പിച്ചതായാണ് പരാതി.
ഹരിപ്പാട്: മദ്യം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ് പിടിയില്‍. ആറാട്ടുപുഴ വലിയഴീക്കല്‍ മീനത്ത് വീട്ടില്‍ പ്രസേനനെ(സ്വാമി-54)യാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ ആശുപത്രിയില്‍ പോകാനായി ഓട്ടോറിക്ഷയില്‍ കയറിയ 58 കാരിയായ വീട്ടമ്മയെ മദ്യം കുടിപ്പിച്ചു മയക്കിയശേഷം പീഡിപ്പിച്ചതായാണ് പരാതി. അബോധാവസ്ഥയിലായ വീട്ടമ്മയെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. പിന്നീട്, വൈകുന്നേരം അഞ്ചോടെ ഓട്ടോറിക്ഷയില്‍ തന്നെ തിരികെ വീടിനു സമീപത്തു കൊണ്ടുവന്ന് ഇറക്കി വിടുകയും ചെയ്തു. അവശനിലയിലായ വീട്ടമ്മയെ തൃക്കുന്നപ്പുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി. സംഭവത്തിനുശേഷം ഓച്ചിറയിലേക്ക് പോയ പ്രതിയെ അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിലെടുത്തത്. എസ്.എച്ച്.ഒ. പി.എസ് സുബ്രഹ്മണ്യന്റെ നിര്‍ദേശാനുസരണം എസ്.ഐമാരായ രതീഷ് ബാബു, വര്‍ഗീസ് മാത്യു, സി.പി.ഓരായ ശ്യം, രാഹുല്‍ ആര്‍. കുറുപ്പ്, ജഗന്നാഥന്‍, ആതിര എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
മുംബൈയില്‍ എച്ച്ആര്‍ മാനേജര്‍ കമ്പനി അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍, അറസ്റ്റ്
മുംബൈ: പ്രമുഖ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സീനിയര്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജറായ യുവതി അറസ്റ്റില്‍. മുംബൈ ആസ്ഥാനമായുള്ള ഗാര്‍മെന്റ് ബിസിനസ് കമ്പനിയുടെ എച്ച്ആര്‍ മാനേജറായ രജനി ശര്‍മ്മയെയാണ് വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്റെ ഉടമയായ വ്യവസായി മെഹുല്‍ സാംഘവിയുടെ പരാതിയിലാണ് അറസ്റ്റ്.
സംഭവത്തെ കുറിപ്പ് പൊലീസ് പറയുന്നത് ഇങ്ങനെ: കൊവിഡ് മഹാമാരി കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനത്തിന് കമ്പനിയുടെ അംഗീകാരം ലഭിച്ച വ്യക്തിയാണ് രജനി ശര്‍മ്മ. കൊവിഡ് സമയത്ത് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും ജോലി ഉപേക്ഷിച്ച് പോയിരുന്നു. അന്ന് മുതല്‍ രജനിയാണ് അക്കൗണ്ട്‌സ് മുതല്‍ എച്ച്ആര്‍ ജോലി വരെ നോക്കിയത്. ഏറ്റവും വിശ്വസ്ത ജീവനക്കാരിയെന്ന പേരും രജനി നേടിയെടുത്തു. ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കുന്ന ജീവനക്കാരി, കമ്പനിയിലെ മറ്റാരെക്കാളും രജനിയെ വിശ്വസിക്കുന്നുവെന്ന് ഉടമയായ മെഹുല്‍ സാംഘവിയും അഭിപ്രായപ്പെട്ടു.
അന്ധമായി വിശ്വസിച്ചതോടെ തന്റെ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പാസ്‌വേഡുകളും മെഹുല്‍ രജനിക്ക് കൈമാറി. ഒടിപി ലഭിക്കുന്നതിനും ഇടപാടുകള്‍ നടത്താനുമായി ഇമെയില്‍ വിവരങ്ങളും മെഹുല്‍ പങ്കുവച്ചു. തന്റെ അഭാവത്തില്‍ രജനിക്ക് കാര്യങ്ങള്‍ നോക്കാന്‍ എളുപ്പമാകുമെന്ന് പറഞ്ഞാണ് മെഹുല്‍ പാസ്‌വേഡ് വരെ പങ്കുവച്ചത്. സെപ്തംബറില്‍, ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍, സംശയാസ്പദമായ ചില ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ 31 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. നവി മുംബൈയില്‍ രജനിയുടെയും അമ്മയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്നും വ്യക്തമായി. തുടര്‍ന്നാണ് രജനിക്കെതിരെ മെഹുല്‍ പരാതി നല്‍കിയത്. തിങ്കളാഴ്ചയാണ് രജനിയെ അറസ്റ്റ് ചെയ്തത്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും രജനി കൂടുതല്‍ തുക തട്ടിയെടുത്തതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
നവകേരള സദസ്: ലഭിച്ച പരാതികള്‍ ഉപേക്ഷിച്ച നിലയിലെന്ന പ്രചരണം, എന്താണ് വസ്തുത?