മാറനല്ലൂരിൽ വീടും വാഹനങ്ങളും അടിച്ചു തകർത്ത് അക്രമികൾ; പ്രതികളെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി
ഞായറാഴ്ച രാത്രിയാണ് മാറനല്ലൂർ പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ മൂന്നംഗ മദ്യപ സംഘം അഴിഞ്ഞാടിയത്. മാരകായുധങ്ങളുമായി ഒരു കാറിലെത്തിയ വർ വാഹനങ്ങളും വീടിൻെറ ജനൽ ചില്ലും അടിച്ചു തർത്തു.
തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ ഒരു നാടിനെ വിറപ്പിച്ച് ആക്രമണം നടത്തിയ പ്രതികളെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. സിപിഎം ബ്രാഞ്ച് ആദി ശക്തൻെറ നേതൃത്വത്തിലായിരുന്നു അക്രമി സംഘം വീടുകളും വാഹനങ്ങളും അടിച്ചു തകർത്തത്. അക്രമിക്ക് നേരെ നാട്ടുകാർ രോക്ഷാകുലരായി.
ഞായറാഴ്ച രാത്രിയാണ് മാറനല്ലൂർ പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ മൂന്നംഗ മദ്യപ സംഘം അഴിഞ്ഞാടിയത്. മാരകായുധങ്ങളുമായി ഒരു കാറിലെത്തിയ വർ വാഹനങ്ങളും വീടിൻെറ ജനൽ ചില്ലും അടിച്ചു തർത്തു. കൃഷിയും വെട്ടിനശിപ്പിച്ചു. പ്രത്യേകിച്ച് പ്രകോപനമൊന്നും ഇല്ലാതെയായിരുന്നു പ്രതികളുടെ ആക്രമണം. സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി ആദി ശക്തനായിരുന്നു അക്രമത്തിന് നേതൃത്വം നൽകിയത്. മാറന്നല്ലൂർ സ്വദേശിയായ കുമാർ സിപിഎം വിട്ട് നാല് വർഷം മുമ്പ് കോണ്‍ഗ്രസിൽ ചേർന്നിരുന്നു. അന്നും ആദി ശക്തൻെറ നേതൃത്വത്തിൽ വീടാക്രമിച്ചിരുന്നു. ഈ കേസിൻെറ വിചാരണ കാട്ടാക്കട കോടതിയിൽ ആരംഭിച്ചിരിക്കെ ഞായറാഴ്ച വീണ്ടും കുമാറിൻെറ വീട് ആക്രമിച്ചു.
ആക്രമികള്‍ ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ആദി ശക്തനെ കൂടാതെ വിഷ്ണു, പ്രദീപ് എന്നിവരാണ് പ്രതികള്‍. പ്രതികളെ സ്ഥലത്തെത്തി തെളിവെടുത്തു. വിഷ്ണു മാറന്നല്ലൂർ പഞ്ചായത്ത് ഓഫീസിലെ വാഹനത്തിൻെറ ഡ്രൈവറാണെന്ന് പൊലിസ് പറഞ്ഞു. 15 കേസുകളാണ് പ്രതികള്‍ക്കെതിരെയെടുത്തത്. ആയുധം നിയമപ്രകാരവും അതിക്രമിച്ചു കയറി വീടും വാഹനവും നശിപ്പിച്ചതിനുമാണ് കേസടുത്തത്. ആദിശക്തനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു.