സ്‌കൂട്ടറില്‍ കറങ്ങി 'ജവാന്‍' ഷജീറിന്റെ മദ്യക്കച്ചവടം; വീണ്ടും പിടിയില്‍

ജവാന്‍ ഷജീര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇയാളെ മദ്യം കടത്തിക്കൊണ്ടു വന്ന സ്‌കൂട്ടര്‍ സഹിതമാണ് എക്‌സൈസ് പിടികൂടിയത്.

alapuzha illegal liquor sale youth arrested joy

ആലപ്പുഴ: അനധികൃത മദ്യക്കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി ഷജീറിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ജവാന്‍ ഷജീര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇയാളെ മദ്യം കടത്തിക്കൊണ്ടു വന്ന സ്‌കൂട്ടര്‍ സഹിതമാണ് എക്‌സൈസ് പിടികൂടിയത്. മുന്‍പും അനധികൃത മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് ഇയാളെ എക്‌സൈസ് പിടികൂടിയിട്ടുണ്ട്. നൂറനാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷജീറിനെ അറസ്റ്റ് ചെയ്തത്. പരിശോധന സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍, പ്രകാശ്, അനു, പ്രവീണ്‍ എന്നിവരും പങ്കെടുത്തു.

ഉടുമ്പന്‍ ചോലയില്‍ 30 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍പ്പനയ്ക്കായി കാറില്‍ കടത്തി കൊണ്ട് വന്ന കുറ്റത്തിന് ഉടുമ്പന്‍ചോല വണ്ടന്‍മേട് സ്വദേശി രമേഷ് ചന്ദ്രനെ അറസ്റ്റ് ചെയ്തതായും എക്‌സൈസ് അറിയിച്ചു. ഉടുമ്പന്‍ ചോല എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ജി രാധാകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ശശീന്ദ്രന്‍ എന്‍.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൗഷാദ് .എം, റോണി ആന്റണി, ഡ്രൈവര്‍ ബിലേഷ് എന്നിവരും ഉണ്ടായിരുന്നു.

എക്‌സൈസ് തിരുവനന്തപുരത്ത് നടത്തിയ വാഹന പരിശോധനയില്‍ ഹോണ്ട ആക്ടീവ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 10 ലിറ്റര്‍ ചാരായവുമായി പറണ്ടോട് സ്വദേശികളായ ഷാജി, മണിക്കുട്ടന്‍ എന്നിവരെ പിടികൂടിയതായും എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ശങ്കര്‍, എം.വിശാഖ്, കെ.ആര്‍ രജിത്ത്, ഹരിപ്രസാദ്.എസ്, സുജിത്ത്.വി.എസ്, അനീഷ്.വി.ജെ എന്നിവരും പങ്കെടുത്തു.

പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊല: പ്രതിയെ ആക്രമിക്കാൻ ശ്രമിച്ച 11 പേർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ് 
 

Latest Videos
Follow Us:
Download App:
  • android
  • ios