ആലപ്പുഴയിലെ ജിമ്മില്‍ എത്തിയ യുവതികളോട് ഉടമ; 'വന്‍ കടം, സഹായിക്കണം': ഒടുവില്‍ സംഭവിച്ചത്
പണം നല്‍കിയിട്ടും മറ്റു നടപടികള്‍ ഇല്ലാതെ വന്നത്തോടെയാണ് രണ്ടു സ്ത്രീകള്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയത്.
ഹരിപ്പാട്: ജിംനേഷ്യത്തില്‍ പരിശീലനത്തിന് എത്തിയ സ്ത്രീകളില്‍ നിന്നും പണം തട്ടിയ കേസില്‍ ജിം ഉടമ പിടിയില്‍. ഹരിപ്പാട് ടൗണ്‍ ഹാള്‍ ജംഗ്ഷന്‍ വടക്കുവശം ഫിറ്റ്‌നസ് സെന്റര്‍ നടത്തി വരുന്ന ജിപ്‌സണ്‍ ജോയ്ക്ക് (35) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.
പരിശീലനത്തിനായി സ്ഥാപനത്തില്‍ വന്ന സ്ത്രീകളോട് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പണം തന്ന് സഹായിക്കണമെന്നും പ്രതി പറഞ്ഞു. ഇതിന് പകരമായി ജിമ്മിന്റെ പാര്‍ട്ണര്‍ഷിപ്പില്‍ ചേര്‍ക്കാം എന്ന വാഗ്ദാനവും നല്‍കി. എന്നാല്‍ പണം നല്‍കിയിട്ടും മറ്റു നടപടികള്‍ ഇല്ലാതെ വന്നത്തോടെയാണ് രണ്ടു സ്ത്രീകള്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വിദേശത്ത് ആണെന്ന് അറിയുകയും കഴിഞ്ഞ ദിവസം തിരികെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
യുവാവ് ആറ്റില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചു
അമ്പലപ്പുഴ: ഈസ്റ്റര്‍ ആഘോഷത്തിന് ബന്ധു വീട്ടിലെത്തിയ യുവാവ് ആറ്റില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചു. തകഴി പഞ്ചായത്ത് 14-ാം വാര്‍ഡ് കരുമാടി ഇരുപതില്‍ച്ചിറയില്‍ (ജോജി ഭവന്‍) അലക്സ് - ലൈസമ്മ ദമ്പതികളുടെ മകന്‍ ജോജി അലക്സ് (30) ആണ് മരിച്ചത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നാലുപാടത്തിന്റെ കിഴക്കേ ചിറയിലെ മാതൃസഹോദരിയുടെ വീട്ടിലെത്തിയ ജോജി ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് സമീപത്തെ പുക്കൈതയാറില്‍ നീന്താനിറങ്ങിയത്. തുടര്‍ന്ന് മുങ്ങിത്താഴുകയായിരുന്നു. വിദേശത്തായിരുന്ന ജോജി ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്.
പൊലീസും, തകഴിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും, സ്‌കൂബാ ടീമും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ വൈകിട്ട് നാലു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സഹോദരി: സ്റ്റെല്ല.
ജെഎന്‍യു വിജയികള്‍ കേരളത്തിലേക്ക്; പങ്കെടുക്കുന്നത് പാലക്കാട്ടെ വിദ്യാര്‍ഥി യുവജന സംഗമത്തില്‍