പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ക്രൂരമായി ആക്രമിച്ച കൊല്ലാൻ ശ്രമിച്ച ഇന്ത്യന്‍ യുവാവിന് തടവ് ശിക്ഷ, നാടുകടത്തും

ഇയാൾക്ക് 6 വർഷത്തെ തടവിനും അനിശ്ചിത കാലത്തേക്ക് മുന്‍ ഭാര്യയുടെ അടുത്തേക്ക് എത്തുന്നതിന് വിലക്കും പിന്നാലെ ശിക്ഷാ കാലയളവ് കഴിഞ്ഞാൽ നാട് കടത്താനുമാണ് കോടതി ശിക്ഷ വിധിച്ചത്

28 year old indian man sentenced to six years imprisonment for an attack on his estranged wife in a UK shopping centre etj

ലണ്ടന്‍: പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ കഴുത്ത് ഞെരിച്ച് അബോധാവസ്ഥയിലാക്കി വാഹനം കയറ്റിക്കൊല്ലാന്‍ ശ്രമിച്ച 28കാരനായ ഇന്ത്യക്കാരന് തടവ് ശിക്ഷയും നാടുകടത്തലും വിധിച്ച് ബ്രിട്ടന്‍. ലണ്ടനിലെ ഷോപ്പിംഗ് സെന്ററിലെ കാർ പാർക്കിംഗ് ഭാഗത്ത് വച്ചായിരുന്നു 28കാരന്‍ മുന്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. ഷോപ്പിംഗ് സെന്ററിലെ സിസിടിവിയിലാണ് 28 കാരനായ വരീന്ദർ സിംഗിന്റെ അതിക്രമം പതിഞ്ഞത്. ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്ത് ഞെരിച്ച് അർധ ബോധാവസ്ഥയിൽ വഴിയിലിട്ട ശേഷം കാർ കയറ്റിക്കൊല്ലാനാണ് 28 കാരന്‍ ശ്രമിച്ചത്.

ഇയാൾക്ക് 6 വർഷത്തെ തടവിനും അനിശ്ചിത കാലത്തേക്ക് മുന്‍ ഭാര്യയുടെ അടുത്തേക്ക് എത്തുന്നതിന് വിലക്കും പിന്നാലെ ശിക്ഷാ കാലയളവ് കഴിഞ്ഞാൽ നാട് കടത്താനുമാണ് കോടതി ശിക്ഷ വിധിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ യുവാവിന്റെ ക്രൂരത വ്യക്തമാണെന്നും ഗുരുതരമായി പരിക്കേൽപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു അക്രമം എന്നും കോടതി നിരീക്ഷിച്ചു. ആറ് വർഷത്തേക്ക് ഇയാൾക്ക് വാഹനം ഓടിക്കുന്നതിലും വിലക്കുണ്ട്. അമിത വേഗതയിൽ ഓടിച്ചെത്തിയ കാറിന് മുന്നിൽ നിന്ന് നിരങ്ങി മാറിയെങ്കിലും യുവതിക്ക് കാൽ മുട്ടിന് പരിക്കേറ്റിരുന്നു.

വിവാഹ മോചനം സംബന്ധിയായ സംസാരിക്കുന്നതിന് കോടതി നിർദ്ദേശം അനുസരിച്ച് കാണാനെത്തിയപ്പോഴായിരുന്നു 28കാരന്റെ ക്രൂരത. വിവാഹ ബന്ധം തകർന്നതിലെ നിരാശയാണ് യുവാവിനെ ഇത്തരം അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് 28കാരന്റ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. മാരകമായി മുറിവേൽപ്പിക്കുക, തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുക, ആക്രമണം എന്നിവ അടക്കമുള്ള വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios