ഉത്തരം സിംപിളാണ്; കളി പവര്‍ഫുളാകും; സെമി പോരാട്ടത്തില്‍ ആരാകും ടീം ഇന്ത്യയുടെ എതിരാളി
ഇന്ത്യ- ശ്രീലങ്ക, ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരങ്ങളാകും സെമിലൈനപ്പ് തീരുമാനിക്കുക. ഓസ്ട്രേലിയ തോൽക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താൽ നീലപ്പട ഒന്നാം സ്ഥാനക്കാരാകും
ലണ്ടന്‍: ലോകകപ്പിന്‍റെ ഏറ്റവും പുതിയ എഡിഷന്‍ അതിന്‍റെ പരിസമാപ്തിയിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാന ലാപ്പിലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ സെമി പോരാട്ടത്തിനുള്ള ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. ആരാകും നാലാമന്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് കായികപ്രേമികള്‍. ന്യൂസിലന്‍ഡും പാക്കിസ്ഥാനുമാണ് സെമി ടിക്കറ്റിനായി പോരടിക്കുന്നത്. നേരിട്ടുള്ള പോരാട്ടമില്ലെന്നതാണ് രണ്ട് ടീമുകള്‍ക്കും ആശ്വാസം നല്‍കുന്ന പ്രധാന ഘടകം.
നിലവിലെ സാഹചര്യത്തില്‍ കിവികളാകും സെമിയിലേക്ക് പറന്നെത്തുകയെന്ന സാധ്യതയാണ് എങ്ങും നിറയുന്നത്. 1992ലെ പാക് അത്ഭുതം ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തുലോം കുറവാണെന്ന് പറയാം. നിലവില്‍ നാലാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന്‍റെ നെറ്റ് റൺറേറ്റ് മികച്ചതാണെന്നതാണ് കാരണം. ന്യൂസിലന്‍ഡിന് +0.175 റണ്‍റേറ്റുള്ളപ്പോള്‍ അഞ്ചാം സ്ഥാനക്കാരായ പാകിസ്ഥാന്‍റെ നെറ്റ് റൺറൈറ്റ് മൈനസ് -0.792ഉം ആണ്. പാകിസ്ഥാന് സെമിയിലെത്തണമെങ്കില്‍ നാളെ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 316 റൺസിന്‍റെയെങ്കിലും ജയം നേടണം. അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുന്നവര്‍ പോലും അങ്ങനെയൊരു സാധ്യത കല്‍പ്പിക്കുന്നുണ്ടാകില്ല.
സെമിയിലെ നാലാം ടീം ഏത് എന്നതിനൊപ്പം ഇന്ത്യന്‍ ആരാധകര്‍ക്കറിയേണ്ട മറ്റൊരു ചോദ്യം, ആരാകും ഇന്ത്യയുടെ സെമി എതിരാളികള്‍ എന്നതാണ്. ശനിയാഴ്‌ച വരെ കാത്തിരിക്കണം അതിന് ഉത്തരം കിട്ടാന്‍. ഇന്ത്യ- ശ്രീലങ്ക, ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരങ്ങളാകും സെമിലൈനപ്പ് തീരുമാനിക്കുക. ഓസ്ട്രേലിയ തോൽക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താൽ നീലപ്പട ഒന്നാം സ്ഥാനക്കാരാകും അങ്ങനെയങ്കില്‍ നാലാം സ്ഥാനക്കാരെയാകും ഇന്ത്യ സെമിയിൽ നേരിടുക. അങ്ങനയെങ്കില്‍ മിക്കവാറും ന്യൂസിലന്‍ഡാകും എതിരാളികള്‍.
ഓസ്ട്രേലിയന്‍ പ്രഭാവത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായാല്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരാകും. നിലവിലെ ഫോമില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ പരാജയപ്പെടുത്താന്‍ ആഫ്രിക്കന്‍ ശക്തികള്‍ക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. അങ്ങനയെങ്കില്‍ ആതിഥേയരായ ഇംഗ്ലണ്ടാകും സെമിയിൽ എതിരാളികള്‍. ലീഗ് റൗണ്ടില്‍ ഇന്ത്യയെ കീഴടക്കിയ ഏക ടീം എന്ന ആത്മവിശ്വാസത്തോടെയെത്തുന്ന ഇംഗ്ലണ്ടിനോട് കണക്ക് തീര്‍ക്കാന്‍ കോലിപ്പടയ്ക്ക് അവസരം ലഭിക്കും. ചെറിയ ബൗണ്ടറികളുള്ള എഡ്‌ജ്‌ബാസ്റ്റണിൽ കൂറ്റനടിക്കാരുടെ പോരാട്ടം അത്യന്ത്യം ആവേശകരമാകുമെന്നുറപ്പ്.
- team india
- world cup semi final
- semi final chances
- കാത്തിരിപ്പോടെ ആരാധകര്‍
- സെമി പോരാട്ടം
- ടീം ഇന്ത്യയുടെ എതിരാളി
- ഇന്ത്യയുടെ എതിരാളി
- #CWC19 #ICCWorldCup2019 ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്