ബാറ്റിംഗിലും ബൗളിംഗിലും മിന്നിത്തിളങ്ങി; പക്ഷേ, ഷാക്കിബിന് ഒരു സങ്കടം മാത്രം
'ലോകകപ്പിന്‍റെ ആകെ ഫലം നിരാശ സമ്മാനിക്കുന്നു. ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മത്സരഫലം മാത്രമാണ് ഒടുവില്‍ വിലയിരുത്തുക'.
ലണ്ടന്‍: ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമെയുള്ളൂ. ഇക്കുറി 500ലധികം റണ്‍സും 10 വിക്കറ്റിലധികവും സ്വന്തമാക്കിയ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍. ബാറ്റും ബോളും കൊണ്ട് ടീമിനെ ചുമലിലേറ്റുമ്പോഴും ഷാക്കിബ് അത്ര സന്തോഷവാനല്ല.
താന്‍ മിന്നിത്തിളങ്ങിയപ്പോഴും ടീം സെമി കാണാതെ പുറത്തായതാണ് ഷാക്കിബിനെ നിരാശനാക്കുന്നത്. 'ലോകകപ്പിന്‍റെ ആകെ ഫലം നിരാശ സമ്മാനിക്കുന്നു. ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മത്സരഫലം മാത്രമാണ് ഒടുവില്‍ വിലയിരുത്തുക. തോല്‍വിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു.
ഇന്ത്യയോട് 28 റണ്‍സിന് പരാജയപ്പെട്ടതോടെ ബംഗ്ലാദേശിന്‍റെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. പാക്കിസ്ഥാനെതിരെ ഒരു മത്സരം അവശേഷിക്കുന്നുണ്ടെങ്കിലും അത് ബംഗ്ലാദേശിന് നിര്‍ണായകമല്ല, ജയങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് മാത്രം. ബംഗ്ലാദേശ് പുറത്തായെങ്കിലും ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷാക്കിബ് രണ്ടാമതുണ്ട്. ഏഴ് ഇന്നിംഗ്‌സുകളില്‍ 542 റണ്‍സും 11 വിക്കറ്റും ഈ ഓള്‍റൗണ്ടര്‍ക്കുണ്ട്.
- Shakib Al Hasan
- Shakib Al Hasan World Cup
- Shakib Al Hasan WC 2019
- Shakib Al Hasan Latest
- Shakib Al Hasan Bangladesh
- Bangladesh World Cup Exit
- Bangladesh Cricket Team
- ബംഗ്ലാദേശ്
- ഷാക്കിബ് അല്‍ ഹസന്‍
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്