ലോകകപ്പില്‍ അപൂര്‍വ നേട്ടത്തിനുടമായി ബെയര്‍സ്റ്റോ; കിവീസിനെതിരെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്
ഇംഗ്ലണ്ടിനായി അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ജോണി ബെയര്‍സ്‌റ്റോ. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായിരിക്കുകയാണ് ബെയര്‍സ്റ്റോ.
ഡര്‍ഹാം: ഇംഗ്ലണ്ടിനായി അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ജോണി ബെയര്‍സ്‌റ്റോ. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായിരിക്കുകയാണ് ബെയര്‍സ്റ്റോ. ഇന്ന് ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയതോടെയാണ് ബെയര്‍സ്‌റ്റോയെ തേടി നേട്ടമെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരെയും ബെയര്‍സ്‌റ്റോ സെഞ്ചുറി നേടിയിരുന്നു.
ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന 14ാമത്തെ താരം കൂടിയാണ് ബെയര്‍സ്‌റ്റോ. ഇന്ന് 99 പന്തുകള്‍ നേരിട്ട ബെയര്‍സ്റ്റോ 15 ഫോറും ഒരു സിക്‌സും നേടി. പിന്നാലെ മാറ്റ് ഹെന്റിയുടെ പന്തില്‍ പുറത്താവുകയായിരുന്നു. ഇന്ത്യക്കെതിരെ 111 റണ്‍സാണ് ബെയര്‍സ്‌റ്റോ നേടിയത്.
ഡര്‍ഹാമില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തിട്ടുണ്ട്. ഓയിന്‍ മോര്‍ഗന്‍ (12), ബെന്‍ സ്‌റ്റോക്‌സ് (3) എന്നിവരാണ് ക്രീസില്‍. ബെയര്‍സ്‌സ്‌റ്റോയ്ക്ക് പുറമെ ജേസണ്‍ റോയ് (60), ജോ റൂട്ട് (24), ജോസ് ബട്‌ലര്‍ (11) എന്നിവരാണ് പുറത്തായത്.
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്
- Jonny Bairstow vs NZ
- Jonny Bairstow in World Cup
- Jonny Bairstow Record