ഇംഗ്ലണ്ടിനെതിരെയും തോല്‍വി; നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ ന്യൂസിലൻഡ്

ഐസിസി ടൂർണമെന്‍റുകളിൽ എന്നും കറുത്ത കുതിരകളായിരുന്ന ന്യൂസിലൻഡാണ് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയത്.

New Zealand Unwanted Record in World Cup

ലണ്ടന്‍: ലോകകപ്പിൽ ന്യൂസിലൻഡിന്‍റെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇംഗ്ലണ്ടിനെതിരെ കണ്ടത്. ചരിത്രത്തിലാദ്യമായാണ് ന്യൂസിലൻഡ് ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ തുടരെ തോൽക്കുന്നത്. ഐസിസി ടൂർണമെന്‍റുകളിൽ എന്നും കറുത്ത കുതിരകളായിരുന്ന ടീമാണ് സെമിക്ക് മുന്‍പ് നിര്‍ണായക ഘട്ടത്തില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയത്.

New Zealand Unwanted Record in World Cup

ഇത്തവണ ടൂര്‍ണമെന്‍റില്‍ തുടരെത്തുടരെ ജയവുമായി തുടങ്ങിയ ടീമാണ് ന്യൂസിലന്‍ഡ്. ടൂർണമെന്‍റിൽ ഭൂരിഭാഗം സമയവും ന്യൂസിലൻഡ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. പക്ഷേ അവസാനം കരുത്തർക്ക് മുന്നിലെത്തിയപ്പോൾ കാലിടറി. ആദ്യം പാകിസ്ഥാൻ, തൊട്ടുപിന്നാലെ ഓസ്ട്രേലിയ, ഇപ്പോൾ ഇംഗ്ലണ്ടും കിവികളെ വീഴ്‌ത്തി. 

കെയ്ൻ വില്യംസൺ പുറത്തായാൽ പരാജയമെന്നതിലേക്ക് ന്യൂസിലൻഡ് ബാറ്റിംഗ് നിര ഒതുങ്ങി. സെമിയിലെത്തിയാൽ ഇന്ത്യയോ ഓസ്ട്രേലിയയോ കിവികൾക്ക് എതിരാളികളായെത്തും. ഓസീസ് ഈ ടൂർണമെന്‍റിൽ കിവികളെ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരെ സന്നാഹ മത്സരത്തിലെ ജയം മാത്രമാണ് ന്യൂസിലൻഡിന് ആശ്വസിക്കാനുള്ളത്. 

New Zealand Unwanted Record in World Cup

ബാറ്റിംഗിലെ താളപ്പിഴകൾ പരിഹരിച്ചില്ലെങ്കിൽ ന്യൂസിലൻഡിന് ലോകകപ്പ് സ്വപ്നത്തിനായി 2023 വരെ കാത്തിരിക്കേണ്ടി വരും.
 

Latest Videos
Follow Us:
Download App:
  • android
  • ios