ഞ‌ാനല്ല പാക് ടീമിന്റെ ഡയറ്റീഷ്യന്‍; പാക് നടി വീണാ മാലിക്കിന് മാസ് മറുപടിയുമായി സാനിയ മിര്‍സ

കായികതാരങ്ങള്‍ക്ക് ജങ്ക് ഫു‍ഡ് കൊടുക്കുന്നതും നല്ലതല്ല. കായികതാരമെന്ന നിലക്കും അമ്മയെന്ന നിലക്കും ഇക്കാര്യം നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ. എന്നായിരുന്നു വീണാ മാലിക്കിന്റെ ട്വീറ്റ്.

ICC World Cup 2019 Sania Mirza responds to scathing attack from Veena Malik

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ തോറ്റതിന് കാരണം പാക് ടീമിന്റെ ജങ്ക് ഫുഡ് പ്രേമമാണെന്ന ആരോപണങ്ങള്‍ക്കിടെ സാനിയയെ ഉപദേശിക്കാന്‍ ശ്രമിച്ച പാക് നടി വീണാ മാലിക്കിന് മറുപടിയുമായി സാനിയ.

സാനിയയുടെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയൈബ് മാലിക്ക് ഇന്ത്യക്കെതിരായ മത്സരത്തിന് തലേദിവസം രാത്രി രണ്ടു മണി വരെ ഹുക്ക് വലിച്ചിരിക്കുന്നത് തങ്ങള്‍ കണ്ടിരുന്നുവെന്ന് ആരാധകര്‍ ആരോപിച്ചിരുന്നു. ഇത് പരാമര്‍ശിച്ചായിരുന്നു സാനിയക്ക് വീണാ മാലിക്കിന്റെ ഉപദേശം. സാനിയ നിങ്ങളുടെ കുട്ടിയെ ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ ഒരിക്കലും അവനെ ഹുക്ക വലിക്കുന്ന സ്ഥലത്ത് കൊണ്ടുപോകരുത്. അത് വാണിജ്യപരമായ എന്ത് ആവശ്യങ്ങള്‍ക്കായാലും. അത് ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ കായികതാരങ്ങള്‍ക്ക് ജങ്ക് ഫു‍ഡ് കൊടുക്കുന്നതും നല്ലതല്ല. കായികതാരമെന്ന നിലക്കും അമ്മയെന്ന നിലക്കും ഇക്കാര്യം നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ. എന്നായിരുന്നു വീണാ മാലിക്കിന്റെ ട്വീറ്റ്.

എന്നാല്‍ താന്‍ മകനെ ഹുക്ക വലിക്കുന്ന സ്ഥലത്ത് കൊണ്ടുപോയിട്ടില്ലെന്നും മറ്റേതൊരു അമ്മയേക്കാളും താന്‍ മകനെ സ്നേഹിക്കുന്നുണ്ടെന്നും പറഞ്ഞ സാനിയ താന്‍ പാക് ക്രിക്കറ്റ് ടീമിന്റെ ഡയറ്റീഷ്യനല്ലെന്നും അവരുടെ അമ്മയോ ടീച്ചറോ ഒന്നുമല്ലെന്നും മറുപടി നല്‍കി. പിന്നീട് അല്‍പം മയപ്പെടുത്തി തന്റെ കാര്യത്തില്‍ വീണ എടുക്കുന്ന പരിഗണനക്ക് നന്ദി പറയുന്നുവെന്നും പിന്നീട് ട്വീറ്ററില്‍ കുറിച്ചു.

ഇന്ത്യക്കെതിരായ മത്സരത്തിന് തലേദിവസം ടീമംഗങ്ങള്‍ നടത്തിയ ഹോട്ടല്‍ യാത്രയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിര്‍ണായക ലോകകപ്പ് മത്സരത്തിന് തലേന്ന് അര്‍ധ രാത്രിയിലും ഹുക്ക വലിക്കുന്ന കഫേയില്‍ പാക് ടീം നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ആരാധകര്‍ വിമര്‍നശവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പാക് താരം ഷൊയൈബ് മാലിക്, ഭാര്യ സാനിയ മിര്‍സ, മറ്റു പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉള്‍ ഹഖ് എന്നിവരുടെ ചിത്രങ്ങളും വിഡിയോകളുമാണ് പുറത്ത് വന്നത്. മത്സരത്തില്‍ ഷുയൈബ് മാലിക് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios