ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു; സസ്പെന്‍സ് പൊളിക്കാതെ ബിസിസിഐ
പരിക്ക് ഭേദമാവാവാന്‍ ധവാന് കൂടുതല്‍ സമയം നല്‍കണമെന്നാണ് ടീം മാനേജ്മെന്റിന്റെയും നിലപാട്. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നാണ് ടീം മാനേജ്മെന്റ് നോക്കുന്നത്.
ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി യുവതാരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ള വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയാണ് പന്ത് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ധവാന്റെ പരിക്ക് ഒരാഴ്ചയ്ക്കകം ഭേദമായില്ലെങ്കില്‍ മാത്രമെ പകരക്കാരനായി പന്തിന്റെ പേര് പ്രഖ്യാപിക്കൂ എന്നാണ് റിപ്പോര്‍ട്ട്.
Team India opening batsman Mr Shikhar Dhawan is presently under the observation of the BCCI medical team. The team management has decided that Mr Dhawan will continue to be in England and his progress will be monitored. #TeamIndia pic.twitter.com/8f1RelCsXf
— BCCI (@BCCI) June 11, 2019
പരിക്ക് ഭേദമാവാവാന്‍ ധവാന് കൂടുതല്‍ സമയം നല്‍കണമെന്നാണ് ടീം മാനേജ്മെന്റിന്റെയും നിലപാട്. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നാണ് ടീം മാനേജ്മെന്റ് നോക്കുന്നത്. ഭേദമായില്ലെങ്കില്‍ മാത്രം പകരക്കാരനായി ഋഷഭ് പന്തിന്റെ പേര് ഐസിസിയുടെ അനുമതിക്കായി നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.
നാലാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം എടുത്തിട്ടില്ല.വിജയ് ശങ്കറെയോ ദിനേശ് കാര്‍ത്തിക്കിനെയോ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇരുവരെയും കളിപ്പിച്ചില്ലെങ്കില്‍ ധോണി നാലാം നമ്പറില്‍ ഇറങ്ങുകയും രവീന്ദ്ര ജഡേജയെ കൂടി ഉള്‍പ്പെടുത്തി അഞ്ച് ബൗളര്‍മാരുമായി കളിക്കുക എന്നതും ടീമിന് മുന്നിലുള്ള സാധ്യതയാണ്.
- Rishabh Pant Shikhar
- Dhawan
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്