അയാള്‍ ഇന്ത്യയുടെ ലാന്‍സ് ക്ലൂസ്നറെന്ന് ഓസീസ് ഇതിഹാസം
ഓസ്ട്രേലിയക്കെതിരെ ഹര്‍ദ്ദിക്ക് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് എതിരാളികളെയെല്ലാം പേടിപ്പിക്കാന്‍ പോന്നതാണ്. 1999 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ക്ലൂസ്നര്‍ പുറത്തെടുത്ത പ്രകടനമാണ് ഇത് എന്നെ അനുസ്മരിപ്പിക്കുന്നത്.
ലണ്ടന്‍: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ പ്രശംസകൊണ്ട് മൂടി മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ. 1999ലെ ലോകകപ്പില്‍ ലാന്‍സ് ക്ലൂസ്നര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പുറത്തെടുത്ത പ്രകടനം പോലെ ഇത്തവണ പാണ്ഡ്യ ഇന്ത്യക്കായും തിളങ്ങുമെന്ന് സ്റ്റീവ് വോ ഐസിസി ക്രിക്കറ്റ് വെബ്സൈറ്റിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു. പാണ്ഡ്യയുടെ വമ്പനടികള്‍ തടുക്കാന്‍ എതിര്‍ ക്യാപ്റ്റന്‍മാര്‍ പാടുപെടേണ്ടിവരുമെന്നും സ്റ്റീവ് വോ വ്യക്തമാക്കി. ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ നാലാം നമ്പറില്‍ ക്രീസിലെത്തി പാണ്ഡ്യ 27 പന്തില്‍ 48 റണ്‍സടിച്ചിരുന്നു. മൂന്ന് സിക്സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിംഗ്സ്.
ഓസ്ട്രേലിയക്കെതിരെ ഹര്‍ദ്ദിക്ക് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് എതിരാളികളെയെല്ലാം പേടിപ്പിക്കാന്‍ പോന്നതാണ്. 1999 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ക്ലൂസ്നര്‍ പുറത്തെടുത്ത പ്രകടനമാണ് ഇത് എന്നെ അനുസ്മരിപ്പിക്കുന്നത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍പോലും ഫിനിഷറെപോലെ ആഞ്ഞടിക്കാന്‍ പാണ്ഡ്യക്കാവും. ഇത് തടയാന്‍ എതിര്‍ ക്യാപ്റ്റന്‍മാര്‍ക്കൊന്നും കഴിയുമെന്ന് തോന്നുന്നില്ല-വോ പറഞ്ഞു.
ഓപ്പണിംഗില്‍ മികച്ച തുടക്കം ലഭിച്ചാല്‍ പിന്നെ വിരാട് കോലിയുടെ നിയന്ത്രിക്കുന്ന ബാറ്റിംഗ് ലൈനപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. ഓസ്ട്രേലിയക്കെതിരെ ധോണിയുടെ ഇന്നിംഗ്സും മികച്ചതായിരുന്നു. ഇന്ത്യക്കെതിരെ നിര്‍ണായക അവസരങ്ങള്‍ ഓസ്ട്രേലിയ നഷ്ടമാക്കി. ബൗളിംഗും ശരാശരിയിലും താഴെ നിലവാരത്തിലായിരുന്നു. ഇന്ത്യക്കെതിരെ തോറ്റെങ്കിലും ഓസീസ് സെമിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇത്തവണ ലോകകപ്പില്‍ ആറ് ടീമുകള്‍ക്കെങ്കിലും കിരീട സാധ്യതയുണ്ടെന്നും വോ പറഞ്ഞു.
- Lance Klusener
- Hardik Pandya
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്