ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ; മാറ്റങ്ങളുണ്ടാകുമോ..? സാധ്യതാ ടീം ഇങ്ങനെ

ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ഇന്ത്യ നാളെ അയല്‍ക്കാരായ ശ്രീലങ്കയെ നേരിടും. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

here is the Indian probable list for last match against sri lanka

ഹെഡിങ്‌ലി: ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ഇന്ത്യ നാളെ അയല്‍ക്കാരായ ശ്രീലങ്കയെ നേരിടും. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലീഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ നാളെ ലങ്കയെ തോല്‍പ്പിക്കുകയും ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. അതുകൊണ്ട് ജയിക്കാന്‍ വേണ്ടിതന്നെയാണ് ഇന്ത്യ ഇറങ്ങുകയെന്നതില്‍ സംശയമില്ല. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമിനെ നിലനിര്‍ത്താനാണ് സാധ്യത. ഇന്ത്യയുടെ സാധ്യത ഇലവന്‍ പരിശോധിക്കാം.

പരിക്കേറ്റ വിജയ് ശങ്കറിന് പകരം ടീമിലെത്തിയ മായങ്ക് അഗര്‍വാള്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് കളിക്കാന്‍ സാധ്യതയില്ല. രോഹിത് ശര്‍മ- കെ.എല്‍ രാഹുല്‍ സഖ്യം ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ വിരാട് കോലി, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ കളിക്കും. ബംഗ്ലാദേശിനെതിരെ ലഭിച്ച ലോകകപ്പിലെ ആദ്യ അവസരത്തില്‍ കാര്‍ത്തിക് പരാജയപ്പെട്ടെങ്കിലും മാറ്റത്തിന് സാധ്യതയില്ല.

ധോണിയും ഓള്‍ റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ടാവും. സ്പിന്നിന് പിന്തുണ ലഭിക്കാത്ത പിച്ചാണ് ലീഡ്‌സിലേത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍ഡീസിനെതിരെ അഫ്ഗാനിസ്ഥാന്റെ മൂന്ന് സിപന്നര്‍മാര്‍ വഴങ്ങിയത് 160 റണ്‍സാണ്. രണ്ട് വിക്കറ്റുകള്‍ മാത്രമാണ് അവര്‍ക്ക് നേടാന്‍ സാധിച്ചത്. അതുകൊണ്ട് തന്നെ ചാഹല്‍ മാത്രമായിരിക്കും ടീമിലെ സ്പിന്നര്‍. 

കഴിഞ്ഞ മത്സരം കളിച്ച ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. തെളിഞ്ഞ കാലാവസ്ഥയാണ് ഹെഡിങ്‌ലിയിലേത്. മഴ ശല്യമായെത്തില്ലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ട്. 

സാധ്യതാ ടീം: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.

Latest Videos
Follow Us:
Download App:
  • android
  • ios