ലോകകപ്പിലെ ആദ്യ ജയം അഫ്ഗാന്‍ കുറിക്കുമോ? കളി ആവേശത്തിലേക്ക്

അര്‍ധ സെഞ്ചുറി നേടി ബാറ്റിംഗ് തുടരുന്ന ഇക്രം അലിയിലാണ് അഫ്ഗാന്‍റെ പ്രതീക്ഷകള്‍. നജിബുല്ലാഹ് സദ്രാനാണ് ഒപ്പം ക്രീസില്‍. റഹ്മത് ഷാ 62 റണ്‍സെടുത്ത് പുറത്തായി. നേരത്തെ, ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ്  നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് കുറിച്ചത്

west indies vs afganistan live updates

ലീഡ്സ്: ലോകകപ്പിലെ അവസാന സ്ഥാനക്കാരുടെ ആത്മാഭിമാനത്തിന്‍റെ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയത്തിലേക്ക് ബാറ്റ് വീശി അഫ്ഗാനിസ്ഥാന്‍. വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ കളി പുരോഗമിക്കുമ്പോള്‍ 34 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയിലാണ്.

അര്‍ധ സെഞ്ചുറി നേടി ബാറ്റിംഗ് തുടരുന്ന ഇക്രം അലിയിലാണ് അഫ്ഗാന്‍റെ പ്രതീക്ഷകള്‍. നജിബുല്ലാഹ് സദ്രാനാണ് ഒപ്പം ക്രീസില്‍. റഹ്മത് ഷാ 62 റണ്‍സെടുത്ത് പുറത്തായി. നേരത്തെ, ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ്  നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് കുറിച്ചത്.

കരീബിയന്‍സിനായി ഓപ്പണര്‍ എവിന്‍ ലൂയിസും ഷെയ് ഹോപ്പും നിക്കോളാസ് പുരാനും അര്‍ധ സെഞ്ചുറി നേട്ടം സ്വന്തമാക്കി. അഫ്ഗാനായി ദാവ്ലത് സദ്രാന്‍ രണ്ട് വിക്കറ്റുകള്‍ നേടി. വന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്‍റെ തുടക്കം തിരിച്ചടിയോടെയായിരുന്നു.

വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍ അഞ്ചാം ഓവറില്‍ തന്നെ പുറത്തായി. 18 പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് ഗെയിലിന് നേടാനായത്. എന്നാല്‍, എവിന്‍ ലൂയിസും ഷെയ് ഹോപ്പും ഒത്തുച്ചേര്‍ന്നതോടെ വിന്‍ഡീസ് തിരിച്ചെത്തി. പിന്നീട് എവിന്‍ ലൂയിസ് പുറത്തായപ്പോഴെത്തിയ ഷിംറോന്‍ ഹെറ്റ്മെയറും (39) ഹോപ്പിന് മികച്ച പിന്തുണ നല്‍കിയതോടെ വിന്‍ഡീസ് സ്കോര്‍ ഉയര്‍ന്നു.

പക്ഷേ, ഇരുവരെയും പുറത്താക്കി അഫ്ഗാന്‍ ഞെട്ടിച്ചെങ്കിലും വിന്‍ഡീസിനെ തളയ്ക്കാന്‍ അതിനും കഴിഞ്ഞില്ല. നിക്കോളാസ് പുരാനും ജേസണ്‍ ഹോള്‍ഡറും മെച്ചപ്പെട്ട കളി പുറത്തെടുത്തതോടെ വിന്‍ഡീസ് മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. നിക്കോളാസ് 43 പന്തില്‍ 58 റണ്‍സെടുത്തപ്പോള്‍ ഹോള്‍ഡര്‍  34 പന്തില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ട് ഫോറും ഒരു സിക്സും പായിച്ച് നാല് പന്തില്‍ 14 റണ്‍സെടുത്ത കാര്‍ലോസ് ബ്രാത്‍വെയ്റ്റും തിളങ്ങി. 

Latest Videos
Follow Us:
Download App:
  • android
  • ios