ഇന്ത്യ-പാക് മത്സരത്തിനിടെ ജയ് ശ്രീരാം വിളി! അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോ
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ, പാകിസ്ഥാനെ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്താക്കിയിരുന്നു. ജസ്പ്രിത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തുകയായിരുന്നു.
അഹമ്മദാബാദ്: 1.10 ലക്ഷത്തോളം ആരാധകരാണ് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യ - പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് മത്സരത്തിനായി തിങ്ങിക്കൂടിയത്. മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ, പാകിസ്ഥാനെ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്താക്കിയിരുന്നു. ജസ്പ്രിത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 53 റണ്‍സുമായി ശ്രേയസ് അയ്യരും തിളങ്ങി.
സ്റ്റേഡിയത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്‌റ്റേഡിയത്തില്‍ തിങ്ങികൂടിയ ഇന്ത്യന്‍ ക്രിക്കറ്റട് ടീം ആരാധകര്‍ ജയ് ശ്രീരാം.. ജയ് ശ്രീരാം... വിളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ദൃശ്യങ്ങള്‍ കാണാം...
ചെറിയ വിജയലക്ഷ്യത്തിലേക്ക് അത്ര സുഖകരമായിരുന്നില്ല ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. പിന്നാലെ ക്രീസിലെത്തിയത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (16). കോലി പെട്ടന്ന് മടങ്ങിയെങ്കിലും രോഹിത്തിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്.
തുടര്‍ന്ന് ശ്രേയസിനൊപ്പം 77 റണ്‍സ് കൂടി ചേര്‍ത്ത് രോഹിത്തും പവലിയനില്‍ തിരിച്ചെത്തി. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിനാണ് രോഹിത് ക്യാച്ച് നല്‍കിയത്. 63 പന്തുകല്‍ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറും നേടിയിരുന്നു. വൈകാതെ കെ എല്‍ രാഹുലിനെ (19) കൂട്ടുപിടിച്ച് ശ്രേയസ് (53) ടീമിനെ വിജയത്തിലേക്ക് നയിച്ചു.