'ഞാന്‍ കണ്ടു, ഞാനെ കണ്ടുള്ളു', വിൽ യങിന്‍റെ ക്യാച്ചിനായി രോഹിത്തിനെ റിവ്യു എടുക്കാൻ നിർബന്ധിച്ച് സർഫറാസ്

ന്യൂസിലന്‍ഡിന് രണ്ടാം വിക്കറ്റ് നഷ്ടമായതിന് പിന്നില്‍ സര്‍ഫറാസ് ഖാന്‍റെ ഇടപെടല്‍. രോഹിത് റിവ്യു എടുത്തത് സര്‍ഫറാസ് പറഞ്ഞിട്ട്.

Watch Sarfaraz Khan Convinces Capatain Rohit Sharma to take DRS, then What happened next

പൂനെ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഭേദപ്പെട്ട നിലയിലാണ്. ക്യാപ്റ്റന്‍ ടോം ലാഥമിന്‍റെയും വില്‍ യങിന്‍റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ് ലഞ്ചിന് പിരിഞ്ഞത്. ഇന്ത്യക്കായി രണ്ട് വിക്കറ്റും വീഴ്ത്തിയത് അശ്വിനായിരുന്നു. ലാഥമിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ അശ്വിന്‍ വീഴ്ത്തിയ വില്‍ യങിന്‍റെ വിക്കറ്റ് ശരിക്കും സര്‍ഫറാസ് ഖാന് അവകാശപ്പെട്ടതാണ്.

പിച്ച് ചെയ്തശേഷം ലെഗ് സ്റ്റംപിലേക്ക് പോയ അശ്വിന്‍റെ പന്ത് വില്‍ യങിന്‍റെ ഗ്ലൗസിലുരസി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിയെങ്കിലും അശ്വിനോ പന്തോ ഇക്കാര്യം അറിഞ്ഞില്ല. ഇരുവരും ദുര്‍ബലമായ അപ്പീല്‍ നടത്തിയപ്പോള്‍ ലെഗ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സര്‍ഫറാസ് ഖാന്‍ അത് ഔട്ടാണെന്ന് ഉറപ്പിച്ചു പറഞ്ഞു.കൂടെ അശ്വിനും ക്യാച്ചിനായി വാദിച്ചു.

2 വിക്കറ്റ് നഷ്ടം, പിടിച്ചു നിന്ന് കോണ്‍വെ; ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട തുടക്കം

റിവ്യു എടുക്കണോ എന്ന് ശങ്കിച്ചു നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അടുത്തെത്തി സര്‍ഫറാസ് അത് ക്യാച്ചാണെന്നും താന്‍ കണ്ടതാണെന്നും ഉറപ്പിച്ച് പറഞ്ഞതോടെ രോഹിത് റിവ്യു എടുത്തു. റീപ്ലേകളില്‍ അശ്വിന്‍റെ പന്ത് വില്‍ യങിന്‍റെ ഗ്ലൗസിലുരസിയെന്ന് വ്യക്തമായി. ഇതോടെ ന്യൂസിലന്‍ഡിന് രണ്ടാം വിക്കറ്റ് നഷ്ടമായി.നേരത്തെ തന്‍റെ ആദ്യ ഓവറില്‍ തന്നെ അശ്വിന്‍ ടോം ലാഥമിനെ മടക്കിയിരുന്നു.

ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ സര്‍ഫറാസിനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്ലും ബാറ്റിംഗ് നിരയില്‍ തിരിച്ചെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios