'ഗ്രൗണ്ടിൽ കളിയാക്കിയതിന് ആ ഇന്ത്യൻ സൂപ്പർ താരം ഇൻസ്റ്റഗ്രാമിൽ എന്നെ ബ്ലോക്ക് ചെയ്തു': ഗ്ലെന്‍ മാക്സ്‌വെല്‍

2021ലെ താരലലേത്തില്‍ 14.25 കോടി രൂപക്ക് ആര്‍സിബി ടീമിലെത്തിയപ്പോള്‍ എന്നെ അഭിനന്ദിച്ച് സന്ദേശം അയച്ച ആദ്യ ആളുകളിലൊരാള്‍ വിരാട് കോലിയായിരുന്നുവെന്നും മാക്സ്‌വെല്‍.

Virat Kohli blocked me on Instagram, reveals Glenn Maxwell

ബെംഗളൂരു: ആര്‍സിബിയില്‍ അടുത്ത സുഹൃത്തുക്കളും സഹതാരങ്ങളുമാണ് വിരാട് കോലിയും ഗ്ലെന്‍ മാക്സ്‌വെല്ലും. 2021ലെ താരലേലത്തില്‍ ആര്‍സിബിയിലെത്തിയ മാക്സ്‌വെല്‍ തുടർന്നുള്ള മൂന്ന് സീസണുകളിലും കോലിക്കൊപ്പം കളിച്ചു. എന്നാല്‍ ടീമിലെത്തിയ കാലത്ത് താനും കോലിയും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് തുറന്നു പറയുകയാണ് മാക്സ്‌വെല്‍. പഞ്ചാബ് കിംഗ്സുമായുള്ള ബന്ധം മോശമായതോടെ തന്നെ ആര്‍സിബിയിലെടുക്കാന്‍ ഏറ്റവും കൂടുതല്‍ വാദിച്ചത് വിരാട് കോലിയായിരുന്നുവെന്നും മാക്സ്‌വെല്‍ ലിസണര്‍  സ്പോര്‍ട് പോഡ്കാസ്റ്റില്‍ പറഞ്ഞു.

2021ലെ താരലലേത്തില്‍ 14.25 കോടി രൂപക്ക് ആര്‍സിബി ടീമിലെത്തിയപ്പോള്‍ എന്നെ അഭിനന്ദിച്ച് സന്ദേശം അയച്ച ആദ്യ ആളുകളിലൊരാള്‍ വിരാട് കോലിയായിരുന്നു. പിന്നീട് പലപ്പോഴും ഞങ്ങള്‍ ചാറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആര്‍സിബി ക്യാംപിലെത്തിയശേഷം ഞാന്‍ വിരാട് കോലിയെ ഫോളോ ചെയ്യാനായി ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞെങ്കിലും എനിക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല. അദ്ദേഹം സോഷ്യല്‍ മീഡിയയിലുണ്ടെന്ന് എനിക്കറിയാമായിരുന്നു. പിന്നെ എന്തുകൊണ്ടായിരിക്കും എനിക്ക് കാണാന്‍ കഴിയാത്തത് എന്ന് ഞാനാലോചിച്ചു.

മുഹമ്മദ് റിസ്‌വാനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ പാക് ടീം പരിശീലക സ്ഥാനം രാജിവെച്ച് ഗാരി കിര്‍സ്റ്റൻ

ഒരുപക്ഷെ അദ്ദേഹം ഇന്‍സ്റ്റഗ്രാമൊന്നും അധികം നോക്കാത്ത ആളായിരിക്കും എന്നാണ് കരുതിയത്. അപ്പോഴാണ് എന്നോട് ആരോ പറഞ്ഞത് ചിലപ്പോള്‍ താങ്കളെ അദ്ദേഹം ബ്ലോക്ക് ചെയ്തിരിക്കുന്നതാകുമെന്ന്. ഒരിക്കലും അങ്ങനെ ഉണ്ടാവില്ലെന്നായിരുന്നു ഞാന്‍ കരുതിയത്. എന്തായാലും  ഞാനദ്ദേഹത്തോട് നേരിട്ട് ചോദിച്ചു, താങ്കള്‍ എന്നെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണോ എന്ന്. അതെ, നീ എന്നെ കളിയാക്കിതിനെന്നായിരുന്നു കോലിയുടെ മറുപടി.

ഗൗതം ഗംഭീർ ദക്ഷിണാഫ്രിക്കയിലേക്കില്ല, ടി20 പരമ്പരയില്‍ ഇന്ത്യക്ക് പുതിയ പരീശീലകന്‍; ബിസിസിഐ പ്രഖ്യാപനം ഉടൻ

2017ലെ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിനിടെ നടന്ന റാഞ്ചി ടെസ്റ്റിൽ ക്യാപ്റ്റനായിരുന്ന വിരാട് കോലിക്ക് ഫീല്‍ഡിംഗിനിടെ വീണ് തോളിന് പരിക്കേറ്റിരുന്നു. പരിക്കുമൂലം ആ ടെസ്റ്റില്‍ രണ്ട് ദിനം കോലി ഫീല്‍ഡിംഗിന് ഇറങ്ങിയതുമില്ല. പിന്നീട് ഓസ്ട്രേലിയ ഫീല്‍ഡ് ചെയ്യാനായി ഇറങ്ങിയപ്പോള്‍ മാക്സ്‌വെല്‍ വിരാട് കോലിയുടെ തോളിലെ പരിക്ക് അഭിനയിച്ച് ഗ്രൗണ്ടില്‍ തോള്‍ അമര്‍ത്തി നടന്ന് കളിയാക്കിയിരുന്നു. അങ്ങനെ കളിയാക്കിയതിനാണ് എന്നെ ബ്ലോക്ക് ചെയ്തതെന്നും കോലി വിശദീകരിച്ചു. കോലി പറഞ്ഞതുകേട്ട് ഞാന്‍ അന്തംവിട്ടു. പിന്നെ ആലോചിച്ചപ്പോള്‍ കോലി ചെയ്തത് ശരിയാണെന്ന് തോന്നി. പക്ഷെ ആ സംസാരത്തോടെ അദ്ദേഹം എന്നെ അണ്‍ ബ്ലോക്ക് ചെയ്തു. അതിനുശേഷം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി-മാക്സ്‌വെല്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios