'ഇത്ര നേരത്തെ ഇതൊന്നും വേണ്ട'! വാഷിംഗ്ടണ്‍ സുന്ദറിനെ അശ്വിനുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് മഞ്ജരേക്കര്‍

ഇത്തരത്തിലുള്ള താരതമ്യം അനാവശ്യമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്.

sanjay manjrekar on washington sundar and his performance in pune

പൂനെ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരുന്നു വാഷിംഗ്ടണ്‍ സുന്ദര്‍. ന്യൂസിലന്‍ഡിനെതിരെ പൂനെ ടെസ്റ്റില്‍ ഏഴ് വിക്കറ്റുകളാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വീഴ്ത്തിയത്. കിവീസ് 259 റണ്‍സിന് എല്ലാവരും പുറത്താവുകയും ചെയ്തു. പ്രകടനത്തിന് പിന്നാലെ വാഷിംഗ്ടണിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതില്‍ പലരും സുന്ദറിനെ ഇന്ത്യന്‍ സീനിയര്‍ താരം ആര്‍ അശ്വിനുമായി താരതമ്യം ചെയ്യുകയും ചെയ്തു. അശ്വിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് സുന്ദറെന്നാണ് ഒരു കൂട്ടം ആരാധകരുടെ പക്ഷം.

എന്നാല്‍ ഇത്തരത്തിലുള്ള താരതമ്യം അനാവശ്യമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇത്തരം പിച്ചുകളില്‍ വേണ്ടത് കൃത്യവും വേഗത്തില്‍ പന്തെറിയുന്ന സ്പിന്നര്‍മാരേയുമാണ്. ഇവിടെ കുല്‍ദിപ് യാദവിനെ പോലെയുള്ള സ്പിന്നര്‍മാരുടെ ആവശ്യം വരില്ല. സുന്ദറിന് വേഗമുണ്ട്. അവന്‍ മണിക്കൂരറില്‍ 95 കിലോ മീറ്റര്‍ വേഗത്തില്‍ ബൗള്‍ ചെയ്യുന്നു. കൃത്യമായ സ്ഥാനത്ത് പന്ത് പിച്ച് ചെയ്യിക്കാന്‍ അവന് സാധിക്കുന്നുണ്ട്. അത്തരത്തിലുള്ള സ്പിന്നര്‍മാര്‍ ടീമില്‍ ഉണ്ടായിരിക്കണം.'' മഞ്ജരേക്കര്‍ പറഞ്ഞു.

വഴിവിട്ട ജീവിതവും, അച്ചടക്കമില്ലായ്മയും! പൃഥ്വി ഷാ പുതിയ കാലത്തെ വിനോദ് കാംബ്ലിയെന്ന് ക്രിക്കറ്റ് ആരാധകര്‍

അശ്വിനുമായുള്ള താരമത്യത്തെ കുറിച്ച് മഞ്ജരേക്കര്‍ പറയുന്നതിങ്ങനെ... ''ശരിയാണ്, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത്രയും മതിയാവും. എന്നാല്‍ വിദേശസ്പിന്നര്‍മാര്‍ക്ക് ഈ പിച്ചില്‍ നിന്ന് ശരിക്കും പിന്തുണ ലഭിക്കുന്നില്ല. അതിന് കാരണം പിച്ച് നന്നായി ഉപയോഗിക്കുന്നതുകൊണ്ടാണ്. വേരിയേഷനും ഉണ്ടായായിരിക്കും. സുന്ദര്‍ നന്നായി പന്തെറിഞ്ഞുവെങ്കിലും അശ്വിനുമായി താരതമ്യം ചെയ്യാന്‍ മാത്രം ആയിട്ടില്ല. ഇത്തരം താരതമ്യങ്ങള്‍ കുറച്ച് നേരത്തെയാണ്. അശ്വിന്‍ തന്റെ കരിയര്‍ ഉടന്‍ അവസാനിപ്പിക്കുന്നത് താന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇപ്പോള്‍ തന്നെ പകരക്കാരനെ തേടേണ്ട ആവശ്യമില്ല. '' മഞ്ജരേക്കര്‍ പറഞ്ഞുനിര്‍ത്തി.

കിവീസിനെ 259ന് പുറത്താക്കി മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (0) പുറത്തായത്. യശസ്വി ജയ്‌സ്വാള്‍ (6), ശുഭ്മാന്‍ ഗില്‍ (16) എന്നിവരാണ് ക്രീസില്‍.

Latest Videos
Follow Us:
Download App:
  • android
  • ios