4.18 കോടി മുടക്കി ലംബോര്‍ഗിനിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ബിഎം ഡബ്ല്യ കാറുകള്‍ക്ക് പുറമെ പോര്‍ഷെ 911ഉം അടുത്തിടെ സച്ചിന്‍ ഗാര്യേജില്‍ എത്തിച്ചിരുന്നു. ഫോര്‍മുല വണ്‍ ചാമ്പ്യനായ മൈക്കല്‍ ഷുമാക്കറുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സച്ചിന് ഷുമക്കാര്‍ ഫെറാറി 360 മൊഡേന സമ്മാനമായി നല്‍കിയിരുന്നു.

Sachin Tendulkar buys Lamborghini Urus S gkc

മുംബൈ: ലംബോര്‍ഗിനിയുടെ ആഡംബര കാറായ ഉറുസ് സ്വന്തമാക്കി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലംബോര്‍ഗിനെ അടുത്തിടെ പുറത്തിറക്കിയ ഉറുസ് എസ് മോഡലാണ് 4.18 കോടി രൂപ മുടക്കി സച്ചിന്‍ സ്വന്തമാക്കിയത്. ബി എം ഡബ്ല്യു കാറുകളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയ സച്ചിന്‍ സ്വന്തമാക്കുന്ന ആദ്യ ലംബോര്‍ഗിനി കാറാണിത്. ബിഎം ഡബ്ല്യ 7 സീരീസ്  എല്‍ഐ, ബിഎം ഡബ്ല്യ എക്സ്5എം, ബിഎം ഡബ്ല്യ ഐ8, ബിഎം ഡബ്ല്യ 5 സീരിസ് കാറുകള്‍ നേരത്തെ സച്ചിന്‍റെ ശേഖരത്തിലുണ്ട്.

ബിഎം ഡബ്ല്യ കാറുകള്‍ക്ക് പുറമെ പോര്‍ഷെ 911ഉം അടുത്തിടെ സച്ചിന്‍ ഗാര്യേജില്‍ എത്തിച്ചിരുന്നു. ഫോര്‍മുല വണ്‍ ചാമ്പ്യനായ മൈക്കല്‍ ഷുമാക്കറുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സച്ചിന് ഷുമക്കാര്‍ ഫെറാറി 360 മൊഡേന സമ്മാനമായി നല്‍കിയിരുന്നു. ഇത് ഇന്ത്യയിലെത്തിക്കാന്‍ നികുതിയിളവ് തേടിയ സച്ചിന്‍റെ നടപടി മുമ്പ് വിവാദമാകുകയും ചെയ്തു. സച്ചിന്‍ ഈ കാര്‍ പിന്നീട് സൂറത്തിലെ ഒരു വ്യവസായിക്ക് വിറ്റിരുന്നു.

ഇതിന് പുറമെ ലിമിറ്റഡ് എഡിഷനായ നിസാന്‍ ജിടി-ആര്‍ ഈഗോയിസ്റ്റും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്. 43 കാറുകള്‍ മാത്രമാണ് നിസാന്‍ ജിടി-ആര്‍ ഈഗോയിസ്റ്റിന്‍റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ കാര്‍ സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനും സച്ചിനായിരുന്നു.

ലംബോര്‍ഗിനി ഉറൂസിന്‍റെ പ്രത്യേകതകള്‍

Sachin Tendulkar buys Lamborghini Urus S gkc

നിലവിൽ ലംബോർഗിനിയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് 2017 ഡിസംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കുകയും 2018 ജനുവരിയിൽ ഇന്ത്യയില്‍ എത്തിക്കുകയും ചെയ്ത ഉറുസ്. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്‍റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ZF-ൽ നിന്ന് ലഭിക്കുന്ന 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

ഇന്ത്യയിലെ മോശം റോഡുകള്‍ തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നുവെന്ന് ലംബോര്‍ഗി മുതലാളി!

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറുസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios