മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ആദ്യ പതിനഞ്ചില്‍ പോലുമില്ല! റണ്‍വേട്ടയില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി ഗില്‍

ലഖ്‌നൗവിനെതിരെ 31 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ രണ്ടാം സ്ഥാനത്തുണ്ട്. 38.20 ശരാശരിയില്‍ 191 റണ്‍സാണ് സായ് നേടിയത്. 129.05 സ്‌ട്രൈക്ക് റേറ്റ്.

most runs in 2024 ipl season updated shubman gill back to top five

ലഖ്‌നൗ: ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 19 റണ്‍സ് നേടിയതോടെയാണ് ഗില്‍ ആദ്യ അഞ്ചിലെത്തിയത്. നിലവില്‍ നാലാം സ്ഥാനത്താണ് ഗില്‍. അഞ്ച് മത്സരങ്ങളില്‍ 183 റണ്‍സാണ് ഗില്ലിന്‍െ സമ്പാദ്യം. 45.75 ശരാശരിയിലാണ് ഗില്ലിന്റെ നേട്ടം. 147.58 സ്‌ട്രൈക്ക് റേറ്റ്. കഴിഞ്ഞ മത്സരത്തോടെ മറ്റൊരു ഗുജറാത്ത് താരവും ആദ്യ അഞ്ചിലെത്തി. 

ലഖ്‌നൗവിനെതിരെ 31 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ രണ്ടാം സ്ഥാനത്തുണ്ട്. 38.20 ശരാശരിയില്‍ 191 റണ്‍സാണ് സായ് നേടിയത്. 129.05 സ്‌ട്രൈക്ക് റേറ്റ്. അഞ്ച് മത്സരങ്ങളില്‍ 316 റണ്‍സുള്ള വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 105.33 ശരാശരിയിലാണ് കോലി ഇത്രയും റണ്‍സ് അടിച്ചെടുത്തത്. നാല് മത്സരങ്ങളില്‍ 185 റണ്‍സ് നേടിയ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് മൂന്നാമത്. 92.50 ശരാശരിയിലാണ് പരാഗിന്റെ നേട്ടം. 

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അഞ്ചാമതുണ്ട്. നാല് മത്സരങ്ങളില്‍ 178 റണ്‍സാണ് സഞ്ജു നേടിയത്. 59.33 ശരാശരിയുണ്ട് സഞ്ജുവിന്. അതേസമയം, മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ആദ്യ പതിനഞ്ചില്‍ പോലുമില്ല. അതേസമയം, വിക്കറ്റ് വേട്ടയില്‍ രാജസ്ഥാന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍ ഒന്നാമത് തുടരുന്നു. നാല് മത്സരങ്ങളില്‍ എട്ട് വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. ഏഴ് വിക്കറ്റുകളുള്ള ഖലീല്‍ അഹമ്മദ്, മോഹിത് ശര്‍മ, മുസ്തഫിസുര്‍ റഹ്‌മാന്‍, ജെറാള്‍ഡ് കോട്‌സീ എന്നിവര്‍ അടുത്ത സ്ഥാനങ്ങളില്‍. 

ഒരൊറ്റ മത്സരം, രോഹിത് ശര്‍മ സ്വന്തമാക്കിയത് നാല് റെക്കോര്‍ഡുകള്‍; ഒരു കാര്യത്തില്‍ വിരാട് കോലി മുന്നില്‍

അതേസമയം, ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി. ഈ സീസണില്‍ കൊല്‍ക്കത്ത ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റാണ് അവര്‍ക്ക്. രാജസ്ഥാന് പിന്നില്‍ രണ്ടാമതുണ്ട് ടീം. കഴിഞ്ഞ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ നാലാം സ്ഥാനത്താണ്.

Latest Videos
Follow Us:
Download App:
  • android
  • ios