ശ്രേയസ് അയ്യര്‍ പ്രതിഫലം കൂട്ടി ചോദിച്ചു! കിരീടം സമ്മാനിച്ച നായകനെ കൈവിടാനൊരുങ്ങി കൊല്‍ക്കത്ത

സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു താരത്തിന്റെ പ്രതിഫലം തീരുമാനിക്കുന്നത്.

kolkata knight riders unlikely retain captain shreyas iyer

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐപിഎല്‍ സമ്മാനിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഫ്രാഞ്ചൈസി ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) സമര്‍പ്പിക്കുന്ന കൊല്‍ക്കത്തയുടെ അവസാന പട്ടികയില്‍ ശ്രേയസ് അയ്യരുടെ പേരുണ്ടാകില്ലെന്ന് ക്രിക്ക് ബസ്സിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശ്രേയസ് പ്രതിഫലം കൂട്ടി ചോദിച്ചുവെന്നുള്ള കാരണം കൊണ്ടാണ് കോല്‍ക്കത്ത താരത്തെ നിലനിര്‍ത്താന്‍ താല്‍പര്യം കാണിക്കാത്തത്.

എന്നാല്‍ സമീപകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു താരത്തിന്റെ പ്രതിഫലം തീരുമാനിക്കുന്നത്. 2022 ലെ ലേലത്തില്‍ 12.25 കോടി മുടക്കിയാണ് കൊല്‍ക്കത്ത, ശ്രേയസിനെ ടീമിലെത്തിച്ചത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിഫലവവും. ആ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 30.85 ശരാശരിയില്‍ 401 റണ്‍സ് നേടി. 2023 സീസണ്‍ പരിക്കിനെ തുടര്‍ന്ന് ശ്രേയസിന് നഷ്ടമായി. 2024 സീസണില്‍ 351 റണ്‍സാണ് നേടിയത്. 39 ശരാശരി. അഞ്ച് ഇന്നിംഗ്സുകളില്‍ താരം പുറത്താവാതെ നിന്നു.

മുംബൈ ടെസ്റ്റിന് പുതിയതായി ആരേയും ടീമിലെടുത്തിട്ടില്ല! റാണയെ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത തള്ളി അഭിഷേക് നായര്‍

ഒമ്പത് ഐപിഎല്‍ സീസണുകളില്‍ 115 മത്സരങ്ങളാണ് താരം കളിച്ചത്. 32.24 ശരാശരിയില്‍ നേടിയതാവട്ടെ 3127 റണ്‍സ്. 127.48 സ്ട്രൈക്ക് റേറ്റുണ്ട് താരത്തിന്. കഴിഞ്ഞ സീസണിലെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാത്തതിനെ തുടര്‍ന്ന് ശ്രേയസിനെ ബിസിസിഐ  ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു. ശ്രേയസ് ലേലത്തില്‍ പോയാല്‍ അദ്ദേഹത്തിന് ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികളുണ്ടാവും. ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസികളുണ്ട്. 

പഞ്ചാബ് കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു തുടങ്ങിയ ടീമുകള്‍ പുതിയ ക്യാപ്റ്റനെ തേടുകയാണ്. കൊല്‍ക്കത്ത ആരൊക്കെ നിലനിര്‍ത്തണമെന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍ എന്നിവരെ നിലനിര്‍ത്തിയേക്കുമെന്നുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. അതേസമയം, കഴിഞ്ഞ താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിച്ച ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇത്രയും വലിയ തുകയ്ക്ക് നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ ടീം ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios